# മാഷിനൊപ്പം 2
പ്രിയപ്പെട്ടവരേ 400 ലധികം മലയാളി എഴുത്തുകരെ ഞാൻ follow ചെയ്യുന്നുണ്ട്. ഹോം പേജിൽ വരുന്ന മലയാള രചനകൾ എല്ലാം വായിക്കുന്നില്ല. അതതു ദിവസം എൻ്റെ പോസ്റ്റുകൾ ലൈക്കു ചെയ്യുന്നവരുടെ പുതിയ രചനകൾ വായിക്കും. കമൻറ് ചെയ്യാനും ശ്രമിക്കും.. കമൻ്റു ചെയ്യേണ്ടവ ഒത്തിരിയുണ്ട് എന്നറിയാം. വിട്ടുപോയവർ വിരോധിക്കണ്ട. പുതിയ രചനകൾ വായിക്കുമ്പോൾ എഴുതാം. അതൊരു സന്തോഷമാണ്. എന്നെ Follow ചെയ്യാത്തവരെ unfollow ചെയ്താൽ കുഴപ്പമില്ലല്ലൊ. ....-
ചിലപ്പോഴൊക്കെ സങ്കടം താങ്ങാനാകാതെ
വരുമ്പോൾ ഏകാന്തതയുടെ തടവറയ്ക്കുള്ളിൽ ഒരു ഭ്രാന്തിയെപ്പോലെ ഉറക്കെ കരയാറുമുണ്ട്-
എന്റെ ഗുരുതുല്യനായ രജിമാഷ്, YQ - വിൽ വന്നപ്പേൾ മുതൽ, ഞാൻ ബഹുമാനത്തോടെ മാത്രം കാണുന്ന
വ്യക്തിയാണ്.ആദ്യം മുതൽക്കേ അദ്ദേഹത്തിന്റെ എഴുത്തുകൾ എന്നെ ഏറെ ആകർഷിച്ചിരുന്നു.
പ്രത്യേകിച്ചും ഈണത്തിലുള്ള വരികൾ. വായിക്കുമ്പോൾ കൊല്ബ് ചെയ്യാൻ തോന്നുന്ന വരികൾ ഈണത്തിൽ മനസ്സിലേക്കോടിയെത്തും.2020 ജൂലൈ 23 - നു മാഷെഴുതിയ ബ്ലാക് & വൈറ്റ് പശ്ചാത്തലത്തിലുള്ള എഴുത്തെന്നെ വല്ലാതെ ആകർഷിച്ചു. അതിലെ പ്രണയവരികൾ കണ്ടപ്പോൾ കൊലാബ് ചെയ്യണം എന്നു തോന്നി.വാക്കുകളും വരികളും മനസ്സിൽ കണ്ട് എഴുതാൻ നോക്കുമ്പോൾ കൊലാബ് ഓഫ്!മാഷിനോട് പറയേണ്ട താമസം, കൊലാബ് ഓണാക്കുകയും ഞാനെന്റെ വരികൾ കുറിച്ചിടുകയും ചെയ്തു. അത് വായിച്ചപ്പോൾ കാറ്റും മലയും തമ്മിലുള്ള സംഭാഷണമായി തോന്നിയതാവാം,
മാഷ് "കാറ്റും മലയും'' എന്ന കാപ്ഷൻ കൂട്ടിച്ചേർത്തു.
എന്റേതായിരുന്നു ആദ്യ കൊലാബ് എന്ന് അഭിമാനത്തോടെ ഓർക്കുന്നു.ഇന്ന് 75 കൊലാബുകളിൽ എത്തിനിൽക്കുമ്പോൾ അതിശയിപ്പിക്കുന്ന മികച്ച രചനകളുടെ സന്തോഷത്തിലേക്ക് Digital Book എന്ന ഇരട്ടിമധുരവും.മാഷിന്റെ പ്രോത്സാഹനവും "കൊളാബിച്ചങ്കേ" എന്ന വിളിയും മനസ്സിൽ മായാതെ...
--- Sherin Faiz ----
നല്ല എഴുത്തുകാർ ധാരാളമുണ്ടിവിടെ.
അവരെ വായിക്കാൻ മെനക്കെടാതെ
വേണ്ടാത്ത കൂട്ടുകെട്ടിൽ
പെട്ടുഴലുന്നവരും ധാരാളമുണ്ട്.
നമ്മൾ എവിടെയായിരിക്കണം
എന്നു നിശ്ചയിക്കേണ്ടത്
നമ്മൾ തന്നെയാണ്.-
ലൈക്കാതെ,
ലൈക്കിലൊതുക്കാതെ,
ലൈവാക്കി നിർത്തുക
ലൈഫിലീ സ്നേഹം.-
കണ്ടതെന്നാണു നാമാദ്യമായ്, ഓർമ്മയി-
ലുണ്ടോ, ജ്വലിക്കുന്നൊരാ മുഹൂർത്തം... !-
ഇടിമിന്നൽ വെളിച്ചത്തിൽ,
ഇരുൾമേഘം പിളരുമ്പോൾ,
പിടയാതെൻ കരൾ കാണൂ.
കരം വീശിത്തടുക്കാതെൻ
കരച്ചിൽ കാണൂ...-