ഒരു ശിശിരത്തിലെന്നോ
ഉറഞ്ഞു പോയൊരെൻ വർണ്ണങ്ങളെ
കുടഞ്ഞുണർത്തിയതോർക്കുന്നു
ഞാൻ.വർണ്ണങ്ങളവ
അക്ഷരങ്ങളായി മാറിയതും
എന്റെ അക്ഷരങ്ങളിൽ
വസന്തം വിരിഞ്ഞതും
ആശയ ദാരിദ്ര്യത്തിൻ
വേനൽ ചൂടേറ്റതും
വിസ്മരിക്കുന്നില്ല ഞാൻ.
ഈ നടുമുറ്റത്തിന്നു
ശരത്കാലമുദിക്കുന്ന വേളയിൽ,
എന്റെ അക്ഷരങ്ങൾ
കവിതകളായ് പെയ്യുന്നതിൻ
ചിത്രമിന്നെന്നിൽ ചില്ലിട്ടുവച്ചിടാം,
ഇവിടെ ഒരു കൊല്ലം വസിച്ചതിൻ
അടയാളമായി.
-