നീ ഇനിയും എഴുതുക
ഇനിയും എഴുതുക
ഇനിയും എഴുതുക
എന്തെന്നാൽ നീ എഴുതിയ ഇടങ്ങളിലെല്ലാം മറ്റാർക്കും കാണാൻ കഴിയാതെ നീ ഒളിപ്പിച്ചു വെച്ച ഒരു ഞാൻ ഉണ്ട് .
അതിനാൽ നീ ഇനിയും എഴുതുക
ഇനിയും എഴുതുക-
നീയെന്ന മഴ പെയ്തു
തോർന്നപ്പോഴായിരുന്നു
എന്നിൽ നീയെന്ന ഭ്രാന്ത്
പൂത്തുതുടങ്ങിയത്-
തൊട്ടില്ല തീണ്ടിയില്ലെന്നിട്ടുമെപ്പൊഴോ
അത്യുഗ്രമോടെ വളർത്തിയെടുത്തൊരാ
ഞാനെന്നവജ്ഞയെ ഹോമകുണ്ഡത്തി
ലേക്കലിവൊട്ടുമില്ലാതെയേറ്റവും
ഊക്കോടെറിഞ്ഞെറിഞ്ഞാഹൂതിയർപ്പിച്ച
കനലിൽ ജ്വലിച്ചു നിന്നാടിതിമിർത്തു
ഹസിച്ചൊരാ അഗ്നിയിൽ ശുദ്ധിവരുത്തിയ
എന്റെയീ ദേഹത്തിനിയും അശുദ്ധിയെ
_ന്നുരചെയ്ത വിദ്വാന്റെ പാപമളക്കുവാൻ
പ്രാപ്തമായളവുകോലില്ലാതലയുന്നു
ദേവർകൾ ആഗോള സർവത്ര
ബ്രഹ്മാണ്ടമാകേ...............-
മരിച്ചുവെന്നുകരുതി അവർ
കുഴിച്ചിട്ട അവളുടെ ഗർഭത്തിൽ
നിന്നും തലപൊന്തിവന്ന തളിരിലകളായിരുന്നു
പിൽക്കാലത്ത് അവരുടെ
പരമ്പരകൾക്കു തണലായ
ഒരു വൻ വൃക്ഷമായി മാറിയത്.-
ഒരുവശത്ത് എന്തെന്നോ, ഏതെന്നോ വ്യക്തമാക്കാതെ ഒരാളിലേക്ക് അടുത്തതും, പിന്നെ കൂടുതൽ അറിഞ്ഞതിനും ബാക്കിയായ് ഉള്ളിൽ കരുതിയ പ്രണയം മുഴുവൻ ഒരു ചോരചുവപ്പിൻ ചെമ്പനീർ പൂവിലെ ഓരോ ഇതളിലും നിറച്ച്, വിറയാർന്ന കൈകളിൽ നീട്ടി പിടിച്ചിരിക്കയാണ്. രാവ് പകലിനെ കാക്കുന്ന പ്രതീക്ഷയെന്ന പോൽ , വേനൽ മഴയെ നോമ്പ് നോറ്റിരിക്കുന്ന പോലെ, നീലക്കുറിഞ്ഞിയെ കാത്തിരിക്കുന്നാ മണ്ണിന്റെ ആകാംഷയോടങ്ങനെ.
മറുവശത്ത് വേര് വെളിച്ചം തേടിയിറങ്ങിയ പോലൊരു ആധിയുണ്ട്, ചുറ്റുമുള്ള മരങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു ചിന്തയും, ആ പൂവിലെ മുള്ളുകളാൽ നൊമ്പരപ്പെടുമോ, അത് വാടിക്കൊഴിഞ്ഞ് നഷ്ട്ടമാകുമൊ, അങ്ങനൊരായിരം ചോദ്യങ്ങൾക്കിടയിലും ഉള്ളിൽ മുളപൊട്ടിയ കൗതുകം പടർന്ന് പന്തലിച്ച് തനിക് നേരെ നീട്ടിയാ പൂവ് വാങ്ങി പകരം മനസ്സിൽ പൂത്തുലഞ്ഞ് നിൽക്കുന്നാ വസന്തം തിരികെ കൊടുക്കാനൊരുങ്ങുകയാവും.
മൂടിക്കെട്ടിയ കാത്തിരിപ്പ് പെയ്തൊഴിയും, പ്രണയം പുതുമണമായ് അവരിൽ പടരും, ഒരിക്കലും നഷ്ട്ടമാവാത്തൊരു നീലക്കുറിഞ്ഞി വസന്തം അവർക്ക് സ്വന്തമാകുമെന്ന് അറിയാത്തിരു ഹൃദയങ്ങളുടെ കാത്തിരിപ്പ്.-
പറന്നുയർന്ന ചിറകുകളും
തളർന്നിരുന്ന ചില്ലയുമാണെന്റെ നഷ്ടം..
ബാക്കിയുള്ളതോ ,
നാം പുതച്ച ആകാശവും
നാം വിതച്ച സ്വപ്നങ്ങളും..-
എനിക്കായ്
ദൈവമൊരുക്കിയ
എഴുത്തിന്റെ പറുദീസയിൽ
ഞാനെന്റെ ഹവ്വായെ കണ്ടുമുട്ടി,
അക്ഷരങ്ങൾക്കൊണ്ടവളെ
മേലങ്കി അണിയിച്ചു,
എഴുത്താണിയാൽ അവളുടെ
നെറ്റിയിൽ സിന്ദൂരം തൊട്ടു..!-
⛰️വയനാടിന്റെ പുത്രി
വയലേലകളുടെ സഖി
☁️കോടമഞ്ഞിനോടും
🌼കാട്ടുപൂക്കളോടുംപ്രിയം...
🍒കാട്ടുഞാവൽ പഴത്തിന്റെ ചവർപ്പും
🐝കാട്ടുതേനിന്റെ മധുരവും പ്രിയം...
ചുരം കയറി വയൽനിരകൾ പിന്നിട്ട്.. മഞ്ഞുകണങ്ങൾ മയങ്ങുന്ന 🌿കുഞ്ഞുപുല്ലിനെ തഴുകിയുണർത്തി.. ഇളം കുളിരുള്ള തണുപ്പിൽ🦌പേടമാൻ മിഴികളെയും
🐘കരിവീരന്റെ ചിന്നം വിളികളെയും പിന്നിട്ട്..
കബനിയുടെ തീരത്തെത്തുമ്പോൾ കാണാം കിഴക്കിനെ ലക്ഷ്യം വെച്ച് തെന്നിയൊഴുകുന്ന കബനിയുടെ ഓളങ്ങളോടും..
നനുത്ത കാറ്റിനോടും കഥ പറഞ്ഞിരിക്കുന്ന ഈ കൂട്ടുകാരിയെ.......-
അച്ഛൻ ചവിട്ടിയരച്ചെറിഞ്ഞാലും
വീണുകിടന്നിടം കീഴ്മേൽപിളർന്നാലും
വേച്ചുവെച്ചെന്നമ്മ ഓടിപിടിഞ്ഞെത്തി
ചേർത്തുറക്കാറുള്ള ഈണത്തി
_നീരടികൾ ഊട്ടിവിളിച്ചുണർത്തി
ത്തരാറുള്ളൊരാമുത്തമെന്നിൽ
വന്നുയിർത്തെഴുന്നേൽക്കുമ്പോൾ,
കണ്ണുനീർ തോരാതൊഴുകിയൊഴുകിയെൻ
ഉള്ളെരിഞ്ഞാളിപടരുന്നുവെങ്കിലും
ഓർത്തോർത്തു നീറുന്ന ഓർമ്മകൾ
പേറിയാ താരാട്ടിനിന്നും തീരാത്തമധുരം....-