QUOTES ON #ജുമാ

#ജുമാ quotes

Trending | Latest
29 MAR 2019 AT 2:15

"أَسْتَغْفِرُ اللهَ".

“അല്ലാഹുവേ നിന്നോട് ഞാന്‍ പൊറുക്കലിനെ തേടുന്നു"

ജുമാ മുബാറക്ക്😊

-


22 MAR 2019 AT 10:15

അക്ഷരങ്ങൾ തെളിയാൻ വേണ്ടി
കൂർപ്പിക്കുന്തോറും തീർന്ന്പോകുന്ന
കടലാസുപെൻസിൽ പോലെയാണ്
നമ്മുടെ ഒക്കെ ജീവിതം.
അനുഭവങ്ങളുടെ മുനപൊട്ടുമ്പോഴും
പ്രതീക്ഷയുടെ കൂർമ്പിക്കൽ...
ജുമാ മുബാറക്ക്❤

-


3 MAY 2019 AT 10:42

എങോട്ടെന്നറിയാതെ
തുഴയുന്നീ ജീവിത വഞ്ചി-
അവസാനമെത്തുന്ന തീരം
മണ്ണറയാണേ....
ജുമാ മുബാറക്ക്😘

-


19 APR 2019 AT 1:29

“അല്ലാഹുവേ! എന്റെ എല്ലാ
പാപങ്ങളും നീ
എനിക്ക് പൊറുത്തുതരേണമേ.
അതിലെ ചെറുതും വലുതും
ആദ്യംചെയ്തതും
ഭാവിയില്‍ ചെയ്യാവുന്നതും,
പരസ്യമായി ചെയ്തതും
രഹസ്യമായി
ചെയ്തതുമായ എല്ലാ പാപങ്ങളും
പൊറുത്തു തരേണമേ...ആമീൻ
ജുമാ മുബാറക്ക്😘

-


10 MAY 2019 AT 2:50

വിശ്വസിച്ചവരേ...
വെള്ളിയാഴ്ച ദിവസം
നമസ്കാരത്തിന് വിളിക്കപ്പെട്ടാൽ
ദൈവസ്മരണയിലേക്ക്
തിടുക്കത്തിൽ എത്തിച്ചേരുക.
കച്ചവട കാര്യങ്ങളൊക്കെ
മാറ്റിവെക്കുക.അതാണ്
നിങ്ങൾക്ക് ഉത്തമം.
നിങ്ങൾ അറിയുന്നവരെങ്കിൽ

-


4 APR 2019 AT 22:14


“അല്ലാഹുവേ!
ഉപകാരപ്രദമായ വിജ്ഞാനവും,
വിശുദ്ധിയുള്ള ഉപജീവനവും, (നീ) സ്വീകരിക്കുന്ന അനുഷ്ഠാനങ്ങളും
നിന്നോട് ഞാന്‍ ചോദിക്കുന്നു.”
Juma.. Mubarak😘

-