Sujith Pallath   (Sp)
1.4k Followers · 84 Following

Sahaj construction
Thrissur{sujith pallath(facebook)}

Malayalie
Lives in Thrissur
Joined 13 May 2017


Sahaj construction
Thrissur{sujith pallath(facebook)}

Malayalie
Lives in Thrissur
Joined 13 May 2017
21 DEC 2023 AT 19:47

വൻ തിരയൊന്നുയർത്തുന്ന
വെൺനുരതൻ വിരി പോലെ,
നിറ മഞ്ഞു പുതച്ചിട്ട
നിറവാർന്നൊരു ഗിരിപോലെ
പ്രഭയാർന്ന തുരീയത്തിൻ
ഉയിരാണ്ടവൻ നടരാജൻ

അവനുടുതുണി പോൽ അരുണാഭ
അനവരതം ചിതറിച്ച്
സതി ചേർന്നു നിൽക്കുന്നു
പതിതന്നിൽ രതി പോലെ
അവർ ശ്വേത,രക്ത വർണ്ണ -
കാലടികളൊരുപോലെ
ചേർന്നിളകും നൃത്തത്തിൽ
ആറാടി വിധിപോലെ

അതിനിടയിൽ അവൾ നേരേ
കണ്ടു തൻ പതി മേലേ
ആനന്ദഗാത്രിയവൾ
കൈ ചൂണ്ടി അതിൻ നേരെ
അതിനെയവൾ കണ്ടപ്പോൾ
വിസ്മയമായ് പര മേലേ,
എല്ലാമറിയുന്ന അവൾ പോലും
നമിച്ചതിനെ നിധിപോലെ

#പൂർണ്ണം #അചിന്ത്യം

-


16 DEC 2023 AT 22:04

ഉൾക്കടൽ വ്യാപ്തി ഉള്ളിൽ വഹിയ്ക്കുന്ന,
മൗനമേ നിൻ ആഴമാർ അളക്കുന്നു ?

തിരകൾ വന്നു കാൽപാദം നനയ്ക്കുന്ന,
ശബ്ദതീരങ്ങളെ നാം അത്രമേൽ മാനിയ്ക്കുന്നു !

-


27 SEP 2023 AT 8:16

"his plan that you do not know,
is the road you about to take"

-


15 MAY 2023 AT 11:09

കൃഷ്ണാവതാരലക്ഷ്യമൊടുങ്ങീ,
പ്രഭാസത്തിൽ -
ശാപം ഏരകപ്പുല്ലായ് വളർന്നു
മദിരോൻമത്തരാം, യാദവ വിനാശമായ് ,
വ്യാസൻ - മൗസലപർവ്വം രചിച്ചു
സാത്യകി, കുരുക്ഷേത്ര വൈര്യത്തെയോർത്തു
കൃതവർമ്മാവിനോടേറ്റു തുടങ്ങി
കടലോര പുല്ലുകൾ വജ്രദണ്ഢങ്ങളായി
മുനിമാർ തൻ വാക്ക്യം സത്യമായി
സാംബൻ, അനിരുദ്ധ, പ്രദ്യുമ്ന വൃഷ്ണികൾ
ഗാന്ധാരി ശാപത്തെ ഏറ്റുവീണു !
ബലരാമനനന്തനായ് സാഗരം പൂകിപോയ്
യോഗനിദ്രയിലാഴ്ന്നുപോയ് അച്ച്യുതനും
അന്നേരം ഒരു വേടൻ, തൻ അന്നത്തിനെയ്തമ്പ്
ആ വന്ദ്യ പാദത്തിൽ പാഞ്ഞുകേറി
സർവ്വപ്രഹരണായുധങ്ങൾക്കും നാഥനോ
അതു വിണ്ണിൽ കരേറാൻ നിമിത്തമാക്കി
നാരായണൻ പോയി, നരനന്നേകനായ്
ഗാണ്ഡീവമക്കൈയ്യിൽ വഴുതി പോയി
കൃഷ്ണ സഖികൾ അന്നനാഥരെപ്പോൽ നിന്നു
ദുഷ്ട ദസ്യുക്കൾ വന്നാർത്തവരെ വാണു !
ഈശ്വരൻ മായയെ അധീനതയിൽ വച്ചു
"ജയ"മൊരിതിഹാസമായ് പിറന്നൂ
ആ ഈശ്വരനും മായയ്ക്കധീനനായ് തീർന്നതൊ ,
ആ ഇതിഹാസത്തിൽ നാം പഠിപ്പൂ?

-


5 MAR 2023 AT 19:13

The earnings of good memories

-


5 MAR 2023 AT 19:11

Everyone is an appartment owner

-


5 MAR 2023 AT 19:09

Got doing some important work

-


5 MAR 2023 AT 19:06

പയോനിധിയ്ക്കു കിഴക്കായ് ദൂരേ
പവിഴം പൂത്തൊരു വല്ലരി പൊങ്ങി
നദീപതിയ്ക്കതു മുകളിൽ വിതറി,
തൻ പുലരി ചെന്തീയ് മുത്തുകളെ

പൂർവ്വസന്ധ്യ പൊഴിയ്ക്കും രത്ന-
കിരണമതൽപ്പം വാരിയെടുത്ത്,
വെൺ മേഘചിറകിൻ മുടിയിൽ വച്ച്,
വാനം - മുതുമുത്തശ്ശി ചിരിച്ചു

കാറ്റിൻ കൈയാൽ ഭൂവിൽ തഴുകി,
തൂമഴ കണ്ണീർ ചിലപ്പോൾ തൂകി,
പൊന്നിൻ വേനൽ, വസന്തം നൽകി
വൻമല മഞ്ഞാലാകെ പുൽകി ,

ഈ ഋതുഭേതങ്ങളെ കനവാൽ മാറ്റി
സപ്താശ്വൻ തൻ രഥവുമതേറ്റി ,
ഭൂവിൻ നേരെ, അലിവാൽ നോക്കി
പുലർവാനം, ഈ മണ്ണിനെ മകളെന്നോതി

-


14 FEB 2023 AT 6:29

അഗ്നിയണിഞ്ഞു, കിഴക്കിന്നാഴിയിൽ
മുങ്ങി നിവർന്നിട്ടാദിത്യൻ
ആചമനം ചെയ്തുയരുന്നവനോ
കശ്യപ ഗോത്ര മഹാപുത്രൻ

അർഘ്യം നൽകാൻ, അവനെ പുൽകാൻ
ആദിയിൽ വേദത്തിന്റെ വഴി
നൽകീ നൽക്കവി, നാദത്തിൻ ഛവി
ഗാനം ഗഹനമാം ഗായത്രി

ആവാമിത്തിനി കർമ്മത്തിൻ ഗതി
ചൊല്ലീ "സംഞ്ജയെ" വേട്ട പതി
വീട്ടു വിളക്കു കൊളുത്തീ , ധീപതി ,
വിഷ്ണൂ, ദേവി,യ്ക്കേകി ദ്യുതി

മുക്കണ്ണൻ മു,പ്പുരവും ചുട്ടോൻ
മുത്തായ് ഹൃത്തിൽ വന്നെത്താൻ
സർപ്പം ഭൂഷണ,മാക്കിയ ദേവനെ
ശ്രീരുദ്രം മന്ത്ര,ത്താൽ ചൊല്ലി

ഇടതടവില്ലാ,തുടയോനിൽ തൻ
ഇടനെഞ്ചിൻ തുടി പാടിച്ചോർ
ആരെൻ പൂർവ്വികർ, തീർത്തു രീതികൾ
എരിതീ അവനോ , വഴി കാട്ടി

-


4 FEB 2023 AT 14:53

ഉള്ളിൽ പരാശക്തി തൻ വിളക്കം
പുറമേ ശിവഭക്തൻ പോൽ ഒരുക്കം
കർമ്മത്തിൽ നിഷ്ഠകൾ, പൂജകൾ, വിധികളും
കാണുമ്പോൾ വൈഷ്ണവൻ തൻ വഴക്കം
അംഗുഷ്ഠമാത്രനാം ആത്മായെ ചൊല്ലുമ്പോൾ
മൂന്നുമതേകമായ് അതിലൊതുക്കം!

കാലടി ദേശത്തു കാൽ പിച്ച വച്ചവൻ
കാഞ്ചിയും, കാകുസ്ഥൻ വാണ നാടും,
കാശിയും കണ്ണിൽ കുളിർമ്മകൾ നെയ്യുന്ന
കാശ്മീര, കേദാരമേറി പോയി,
സർവ്വം ത്യജിച്ചവൻ, സർവ്വജ്ഞപീഠവും
സർവ്വാധികാരത്തോടേറിപ്പോയി

ബൗദ്ധർ തൻ ശൂന്യത , ജൈനർ തൻ ന്യൂനത
ചാർവാകർ ചൊല്ലുന്ന ഭൗതികത,
പിന്നെ,
ചണ്ഡാളരെ പണ്ടു തീണ്ടാപാടകലത്തും
കണ്ടാൽ കലി തുള്ളും ബ്രാഹ്മണ്യത്തെ ,
എല്ലാമേ ബ്രഹ്മത്തെ ജീവനഭേതമായ്
ചൊല്ലുന്ന വേദാന്തം കൊണ്ടറുത്തു

വേദം പകുത്തോനോ അതോ സാക്ഷാൽ മഹേശനോ,
വാദം ജയിയ്ക്കാനായ് ഈ ജൻമ്മമാർന്നൂ ?
അല്ലെങ്കിൽ വാമനൻ പണ്ടൊന്നീ മുപ്പാര്,
കാൽ വച്ച പോൽ കേര-കേദാരങ്ങൾ ,
കാൽനടയായി കടക്കുവാൻ ഒക്കുമോ,
ഒന്നല്ല മൂന്നു തവണ തീർത്തും !

-


Fetching Sujith Pallath Quotes