മദ്ധ്യമാസക്തി
മദ്ധ്യായുസ്സിലൊടുക്കും.
മധുരോന്മാദം.-
Raji Chandrasekhar
(രജി ചന്ദ്രശേഖർ)
1.5k Followers · 1.4k Following
Rt. HSA, Poet, Astrologer
Main tags:
#rajichandrasekhar #മാഷിൻ്റെകവിതകൾ #മാഷിൻ്റെപ്രണയഗ... read more
Main tags:
#rajichandrasekhar #മാഷിൻ്റെകവിതകൾ #മാഷിൻ്റെപ്രണയഗ... read more
Joined 28 August 2017
15 AUG AT 21:55
കവിതയിൽ കാൽതെറ്റി
വീണതാണോ
കവിതയായ് താനേ
അലിഞ്ഞതാണോ
കവിയുന്നൊരർത്ഥ-
തിരച്ചിലാണോ
കവിയെ മറക്കും
തിരക്കിലാണോ-
15 AUG AT 21:53
കഴിവുകൾ വെട്ടി
കളഞ്ഞതാണോ
വഴികളും കൊട്ടി
അടച്ചതാണോ
പഴകിയ നൂലിൻ
കുടുക്കിലാണോ
അഴിയിട്ട കൂട്ടിൽ
ഒളിച്ചതാണോ-
15 AUG AT 21:51
എഴുതിക്കൊതിപ്പിച്ചു
പോയതാണോ
മഴവില്ലൊളിതിങ്ങി
മാഞ്ഞതാണോ
അഴലിൻ വരികളിൽ
ചോർന്നതാണോ
അഴകിന്റെ താളമായ്
ചേർന്നതാണോ-