കൈ കോർത്ത് നമുക്കൊരു യാത്ര പോകണം
മഴ നനയണം, മരം പെയ്യുമ്പോൾ നീ പുതപ്പാകണം.
നിന്നിലെ നീർമുത്തുകൾ ഉമ്മകൾ കൊണ്ട് തുടക്കണം.
ഒടുവിൽ നിന്നിൽ തീ പടരുമ്പോൾ മഴയായി പെയ്തിറങ്ങണം.
നനഞ്ഞു കുളിച്ച ഭൂമിയുടെ നാണം കാണാനാണ് മേഘം സ്വയം പെയ്ത് ഇല്ലാതാവുന്നത്.
-
16 OCT 2018 AT 18:48