ഇത് മതി..
ഈ കൂട് മതി ,
സംഗീത ഗംഗയുടെ
കുളിര് പുതച്ച്
എന്റെ കുയിലിനെ
കെട്ടിപ്പിടിച്ചുറങ്ങാൻ ;
അരുണൻ തൻ -
പൊൻ കിരണങ്ങൾ
പുഴയുടെ
ഓളങ്ങളിൽ
മുത്തമിടുന്നത്
കണ്ടുണരാൻ..
മോഹമേ,
നീയെന്റെ നിദ്രയെ
ഏത് കാട്ടിലേക്കാണ്
തട്ടിപ്പറിച്ചെറിഞ്ഞത്..?!!!-
هو الأول والاخر والظاهر والباطن وهو بكل شيء عليم
alHAMDulillah for everything.... read more
കവിതയുടെ
വഴിയിൽ വെച്ചല്ല ,
നൂറ്റാണ്ടുകളായി
ആത്മാവിന്റെ
ചിന്തയിൽ
വേരിറക്കുകയായിരുന്നു..
വെളിച്ചത്തിന്റെ
പ്രസരണത്തിന്
ഭൂഖണ്ഡങ്ങളുടെ
പരിധിയോ
വരികളുടെ
പരിമിതിയോ ഇല്ല ;
മരണവും
പുനർജ്ജന്മവുമില്ല..
അത്
ശൂന്യമായ നെഞ്ചിലൂടെ
അനുസ്യൂതം
ഒഴുകിക്കൊണ്ടിരിക്കും..-
നിന്നിൽ നിന്ന്
എന്നിലേക്ക്
വരുമെന്ന് പറഞ്ഞിട്ട്
നീ നിന്നിലേക്ക് തന്നെ
ചുരുങ്ങിയല്ലോ...?!!
പിണങ്ങിപോന്നതിൽ പിന്നെ
നീയെന്നെ
തിരഞ്ഞുവന്നിട്ടേയില്ല..
അലയാൻ
നേരമായെനിക്ക്..-
സ്വയം തുടച്ച
കണ്ണീരിൽ നിന്ന്
പുഞ്ചിരിയുടെ
പൂ വിരിയിക്കാൻ
കഴിഞ്ഞത് മുതലാണ്
ഞാൻ കവി...,
സോറി,
ഭ്രാന്തനായത്..-
ശമിച്ചുവെന്ന്
തോന്നും തോറും
ഉള്ളിൽനിന്ന്
കൊളുത്തിവലിക്കുന്ന
ഒരു 'സുഖ'മുണ്ട് ,
അതിന്റെ പേരത്രേ
പ്രണയം..
ഇന്നലെകളെ
ഇന്നിന്റെ കണ്ണീരിൽ
പ്രതിഷ്ഠിച്ചു പൂജിക്കുന്ന
പ്രതിഭാസമെന്നും പറയാം..-
എനിക്ക്
മറക്കണം ,-
നിന്നെയല്ല,
എന്നെ..
എഴുതിത്തീരാത്ത
കഥക്ക്
അടിവരയിടണം ,
ഒടുവിലത്തെ
ശ്വാസം കൊണ്ട്..-
എന്റെ
ശ്വാസങ്ങൾ
നീ
നിരീക്ഷിച്ചു കൊണ്ടേയിരിക്കണം..
അവസാന ശ്വാസത്തിലേക്ക്
എത്താറായെന്ന് തോന്നുമ്പോൾ
ഈ കുറിപ്പ്
നീ വായിക്കണം ,-
" നീ മരിക്കുകയാണ് "..-
എന്റെ
നയനങ്ങൾക്ക്
അപ്രാപ്യം തന്നെ,
നീ...
പക്ഷേ ,
മിഴിനീര് സാക്ഷി ,-
നീയില്ലാത്ത എന്നെ
നിർവചിക്കാനാവില്ല ,
എനിക്ക്...-