ഒരു നേതാവ് എന്നാൽ..........
തലയോട്ടിക്ക് മുൻപിലെ കുഴികളിൽ
ദൈവം കണ്ണുതന്നിട്ടുണ്ടെങ്കിലും
പ്രജകളുടെ നോവുകാണാനെന്നും
കാഴ്ചയുള്ളോനാവണം നേതാവ്.....
തോളിൽ മുളച്ച് വളർന്ന കരങ്ങൾക്ക്
നോവ് പേറുന്നവനെ ചേർത്ത് നിർത്താൻ
ബലമുണ്ടെങ്കിൽ അവനാണ് നേതാവ്......
പ്രജകളോടുള്ള വാഗ്ദാനങ്ങൾ
നിറവേരണം എന്നുള്ളോനാവണം നേതാവ്......
കദരിട്ടവനല്ല കൊടിപിടിച്ചവനല്ല
മുഷ്ട്ടിച്ചുരുട്ടി മുദ്രാവാക്യം വിളിക്കുന്നവനല്ല
ഇടനെഞ്ചിൽ ദയയും
കണ്ണുകളിൽ കരുണയും
പ്രവർത്തനങ്ങളിൽ നന്മയും ഉള്ളോനാവണം നേതാവ്......
മുന്നിൽ നിന്ന് നയിക്കുന്നോനാവണം
നല്ലതിനായ് മുന്നോട്ട് വരുന്നോനാവണം- HAZIM ZAIDH
12 JAN 2019 AT 15:07