Haritha. L.Das   (ഒരുത്തി)
108 Followers · 126 Following

read more
Joined 29 December 2018


read more
Joined 29 December 2018
10 DEC 2020 AT 18:29

....

-


10 JUL 2020 AT 23:04

ചുളിവ് വീണ ആ
പഴങ്കഥകൾക്കൊക്കെയും
ചന്ദനത്തിരിയുടെ
ഗന്ധമായിരുന്നു...

-


17 JUN 2020 AT 8:23

എന്നും
ഉത്തരങ്ങൾ ഇല്ലാത്ത
ഒരുകൂട്ടം ചോദ്യങ്ങളായിരുന്നു
അവളുടെ പ്രണയം,
ഇന്നീ..
ഒരുതുണ്ട് കയറിൽ
ഒടുങ്ങുംവരെ.

-


9 MAY 2020 AT 12:37

എത്രയും പ്രീയപ്പെട്ട സഞ്ചാരിക്ക്,

നിന്റെ യാത്രകളുടെ തുടക്കമോ,
ഒപ്പമോ ഞാനുണ്ടായിട്ടില്ല.
എങ്കിലും നിന്റെ യാത്രകളിലുടനീളം
ഒരു സ്വപ്നത്തിലെന്നപോലെ
ഞാനും സഞ്ചരിച്ചിരുന്നു..

-


30 APR 2020 AT 11:39

നിന്നെ ഞാൻ
അടയാളപ്പെടുത്തുവതെങ്ങനെ
പ്രിയസഖീ...

പുറം ചട്ട ദ്രവിച്ച,
ഏതോ ഭ്രാന്തനാം ചിതലിന്റെ
വിശപ്പടക്കി, പകുതി ദ്രവിച്ച
താളുകളും പേറി, ചലനമറ്റ
ഒരു തുറന്ന പുസ്തകമാണ് നീ
എന്ന് സ്വയം ഓർക്കുവാൻ പോലും
മടിക്കുന്ന നിന്നെപ്പോലെ..

നീ തന്നെയാണ് ഞാൻ എന്ന്
വിശ്വസിക്കുവാൻ എനിക്കും
മടിയാണ് പെണ്ണേ....

-


30 APR 2020 AT 9:44

അത്രമേൽ ഭ്രാന്തമായതൊന്ന് നഷ്ടപ്പെടുമ്പോൾ
ഭ്രാന്ത് വന്നില്ലെങ്കിലേ അതിശയമുള്ളൂ...

-


23 APR 2020 AT 10:14

നിന്നിൽ നിന്ന് എന്നിലേക്ക് മാത്രം

ഊർന്നിറങ്ങുന്നൊരു പ്രണയത്തിനായ്

ഞാൻ കാത്തിരിക്കാം..

-


17 APR 2020 AT 19:04

നിന്റെ നിശ്വാസത്തിൽ നിന്നൊരു
നീർക്കുമിള ആയി മാറുവാനേ ഞാൻ
കൊതിച്ചിട്ടുള്ളു...

നിന്റെ കണ്ണുകളെ മാത്രം വിസ്മയിപ്പിച്ച്,
എന്നിലെ ശൂന്യതയിൽ ഒരായിരം മഴവില്ല്
വിരിയിച്ച് പാറിനടന്ന്

ജീവന്റെ അവസാന വലയവും ഭേദിച്ച് ഒരു മരണവും...

-


8 FEB 2020 AT 20:00

എന്നിലെ പുഞ്ചിരികൾ എല്ലാം തന്നെ നിന്റെ ചിരിയുടെ പ്രതിബിംബങ്ങൾ ആയിരുന്നു...

-


7 AUG 2019 AT 20:58

പടിയിറങ്ങുകയാണ്..
ഒരിക്കലും തിരിഞ്ഞ് നോക്കില്ലെന്ന്
ഉറപ്പിച്ചു മുന്നോട്ട് നീങ്ങുകയാണ്.

അലസമായി നടക്കുമ്പോഴും എന്തിനോവേണ്ടി ആ പിൻവിളി കാതോർത്തുപോവുകയാണ് ഞാൻ..

-


Fetching Haritha. L.Das Quotes