Divya Krishna   (ദിവ്യകൃഷ്ണ)
0 Followers · 2 Following

Joined 10 May 2022


Joined 10 May 2022
28 MAR AT 22:58

പങ്കുവയ്ക്കാൻ കഴിയാതെ പോയ വേദനയുടെ കയ്പ് ചുവയ്ക്കുന്ന വാത്സല്യം പകർന്നതിന്....
നിന്റെ ബാല്യത്തിന്റെ നിറങ്ങളെ കേവലം കറുപ്പും വെളുപ്പും മാത്രമാക്കി തീർത്തതിന്.....
നീ തേടുന്ന 'ഇടം' നിനക്ക് അന്യമാക്കിയതിന്....
എന്നോ 'ഇടം' നഷ്ടപ്പെട്ടു പോയ ഞാൻ നിന്നോട് മാപ്പ് ചോദിക്കുന്നു....
നിരർത്ഥമെങ്കിലും.....

-


8 JAN 2023 AT 20:17

വാക്കുകളിലേക്ക് രൂപമാറ്റം നടത്താനാവാത്ത കൊടിയ വേദനയാൽ പിടയുകയാണ്
ഉള്ളിൽ അക്ഷരങ്ങൾ.....
പാതിവഴിയിൽ ഞാനുപേക്ഷിച്ച തൂലിക എന്റെ ചിന്തകളെ കുത്തി നോവിക്കുന്നു...
വായിച്ചു പൂർത്തിയാക്കാത്ത പുസ്തകങ്ങളിൽ അക്ഷരങ്ങൾ
എന്നെ നോക്കി കണ്ണുരുട്ടുന്നു....
മണ്ണിട്ടു മൂടിയ വേദനകളെ കണ്ണീരിറ്റിച്ചു നനവേകി വളർത്താൻ എന്നെ പിന്തുടരുകയാണവർ....
ആഴത്തിൽ വേരിറങ്ങിയതെല്ലാം അറുത്തു മാറ്റിയതാണ്.....
പുറം കരിഞ്ഞ മുറിവുകളെ തൊട്ടുനോക്കി വേദനിപ്പിക്കാൻ എന്നിലേക്ക് ഇനിയും വരാതിരിക്കുക.....

-


Seems Divya Krishna has not written any more Quotes.

Explore More Writers