ഓംകാര ശബ്ദം കേട്ടിട്ടില്ലേ,
അതിനേക്കാൾ മധുരവും
ഇമ്പവുമുള്ള ശബ്ദം ഉണ്ടോ?
ഇല്ലെന്നു നിസംശയം പറയാം.
പിന്നെയും ഉണ്ട് പല ശബ്ദങ്ങൾ.
നൂറു മക്കളും മരിച്ചു വീണപ്പോൾ
ഗാന്ധാരി നിലവിളിച്ചില്ലേ ആ ശബ്ദം.
യാഗ ഭൂമിയിൽ സൂതപുത്രനെന്നു
കർണ്ണനെ ആക്ഷേപിച്ച ശബ്ദം.
ഒന്നും മിണ്ടാതെ കണ്ണീരൊഴുക്കിയ
കുന്തിയുടെ മൗനത്തിന്റെ ശബ്ദം.
ഏകലവ്യന്റെ പെരുവിരൽ ഛേദിച്ചു മാറ്റിയ
ചതിയുടെ ശബ്ദം.
അർജുനെ രക്ഷിക്കാൻ കൃഷ്ണൻ
തുടയിൽ താളം പിടിച്ചില്ലേ
വഞ്ചനയുടെ ആ ശബ്ദം.
ശബ്ദ മുഖരിതമായ ഈ പ്രപഞ്ചത്തിൽ
ഓരോ ശബ്ദവും വേർതിരിച്ച്
അറിയാനാവാതെ മിഴിച്ചു നിൽക്കുമ്പോൾ
ശബ്ദങ്ങൾ സ്വയം ശബ്‌ദിക്കുന്നു.
സ്വയം നിയമം നടപ്പിലാക്കുന്നു.- Asha
31 AUG 2018 AT 18:45