Aneesh PK   (Aneesh PK)
474 Followers · 303 Following

read more
Joined 6 November 2017


read more
Joined 6 November 2017
31 JAN AT 22:51

വിവശതയേകിയ പര്യങ്കം തന്നിലായ്
നിദ്രാദേവി തൻ ദർശനം തേടിയെൻ
മിഴികൾ പതിയെ തപസ്സതിൽ മുഴുകവെ
പാതി ചാരിയ ജാലകവാതിൽ
തള്ളിത്തുറന്നുംകൊണ്ടെൻ അരികത്തണഞ്ഞെന്നെ മന്ദമായ് ചുമ്പിച്ചുക്കൊണ്ടെൻ നയനമതിലേകി
ദ്യോവതിൻ നെറുകയിൽ പ്രതാപശാലിയാം മഹാമന്ത്രി തൻ ദൃശ്യമനോഹരമാം വദനം.
നിശാപതി തൻ സൗന്ദര്യമാവോളം ആസ്വദിച്ചീടുകിൽ നാഴിക മാത്രമല്ലീ
സംവത്സരം പോലുമെൻ
ചുറ്റും നിശ്ചലമായീടുമെ-
ന്നാലിംഗനത്താലോതിയിട്ടാ മന്ദ-
മാരുതനെൻ മിഴികളിൽ പകർന്നേകി
വൈവശ്യ രഹിതമാം
നിദ്രയിൻ ചെറു കണം.

-


20 SEP 2023 AT 19:37

അത്രമേൽ മഴയെ പ്രണയിച്ചതിനാലാവണം
അവനുടെ മൃതിവേളയതിവേഗമറിഞ്ഞെത്തി
തോരാതെ തീരാതെ തീക്ഷ്ണമായി തീർത്താടി
നോവുകൾ മാത്രം പകർന്നൊരാ കൂട്ടത്തെ
ഭ്രഷ്ട് കൽപ്പിച്ചും കൊണ്ടകലത്തായ് നിലനിർത്തി
പ്രഥമമായെത്തിയ മാരി തണുപ്പിച്ചു
ചുട്ട് പഴുത്തൊരാ വേനലിൻ കനലിനെ
തൻമൂലം സങ്കട-പെയ്ത്തിലൂടറിയിച്ചു
പ്രിയതമനോടുള്ള മഴ തന്റെ പ്രേമം.

-


13 JUL 2023 AT 14:30

At the end of the day,
even the Sun leaves you.

-


16 MAR 2023 AT 20:29

എല്ലാം നഷ്ടമായ് മാറുന്നീ നേരം
പ്രതീക്ഷാ സൂര്യൻ അസ്തമിച്ചെവിടെയോ
ശൂന്യത മാത്രം മുന്നിൽ പരക്കവേ
ഒന്നുമല്ലാതായ് മാറുമീ നേരം
മൃതിയെ നിനക്കെന്നെ ചുംബിച്ചുകുടെയോ
മാന്യതയില്ലാതെ കേഴുന്നു കാലമേ...

-


13 FEB 2023 AT 23:36

പുകയുന്നീ നെരിപ്പോടിലിന്ന് നാമെല്ലാം
അകമേ കത്തുമീ ജ്വാലക്കിനിയുമൊരന്ത്യം
കാണുവതില്ലെൻ മിഴികളിലിപ്പോഴും
ഇനിയെന്തെന്നെന്നോടായ് ആരായും നേരം വിളറിവാടിയൊരു നേർത്ത പുഞ്ചിരിയും
അതിലെവിടെയോയൊരു ആശങ്കതാനതും
കണ്ടു മരവിച്ച വർണ്ണമറ്റൊരാ മരീചികയാം
കാന്തയെ കാത്തു ഞാനിരിപ്പുയിവിടെയിന്നും.

-


31 JAN 2023 AT 23:04

ഒന്നിനുമല്ലാതെന്തിനോ വേണ്ടി ഞാൻ ഓർക്കുന്നു നിന്നെ നിത്യവും
പറയുവാനെന്തോ ബാക്കിയുള്ളതുമായ് അലയുന്നു ഞാനീ ദിനവും
കൊഴിയുന്നോരോ ഇലകളിലും ഞാൻ കാണുന്നു പഴയാ കാലവും
പൊഴിയുന്നോരോ മിഴിനീരുകളിലും പൊള്ളിനീറുന്നു-
വെൻ ഹൃദയവും.

-


30 JAN 2023 AT 23:52

പ്രതീക്ഷയെന്നൊരാ തുരുമ്പിച്ച വാക്കത്
രാകി മിനുക്കുവാനിപ്പോ ഞാനെത്രയും
രാവുകൾ പകലാക്കി മാറ്റിയെന്നാകിലും
ദ്രവിച്ച ശേഷിപ്പിനാലെന്ത് ഗുണമെന്ന്
അറിയാമെന്നാകിലുമിന്നും പലപ്പോഴു-
മാരോരുമറിയാതെ പൊടിതട്ടി മാറ്റി ഞാ-
നലയാറുണ്ടാ ഓർമ്മതൻ വീഥിയിൽ..

-


30 JAN 2023 AT 1:42

കടലമ്മ തന്നുടെ അരികേയൊരിത്തിരി
നേരം പകുത്ത് ഞാൻ ചിരിതൂകി നിൽപ്പൂ
ആകുവതില്ലെന്റെ മിഴിയൊന്ന് ചിമ്മുവാൻ
ആകില്ലയീ നേരം തിരികെ മടങ്ങുവാൻ
എന്തേ നിനക്കിത്ര ചന്തം പ്രിയതമേ...

-


28 JAN 2023 AT 2:06

തീരങ്ങൾ തഴുകുമീ
തിരപോലെ സുന്ദരം
ചിരിയാലെ നീ തീർത്ത
തീരാത്ത സ്നേഹം.

തോരാതെ പെയ്യുമീ
മഴപോലെ സുന്ദരം
മിഴിയാലെ നീ ചൊന്ന
മൊഴി തൻ പ്രകാശം.

മാറാതെ തുടരുമീ
നിഴൽപോലെ സുന്ദരം
പലനാളിൽ നീ തന്ന
ഓർമ്മ തൻ നൈവേദ്യം.

-


13 DEC 2022 AT 20:41

അർഹതയുള്ളവർക്ക് മാത്രം മനസ്സിലാക്കി കൊടുക്കുവാൻ ശ്രമിക്കുക,
അല്ലാത്തവർ ഒരിക്കലും നിങ്ങളെ മനസ്സിലാക്കുകയില്ല മറിച്ച് വിമർശിക്കുക മാത്രമാകും ചെയ്യുക.

-


Fetching Aneesh PK Quotes