മൗനത്തിലെ അക്ഷരങ്ങൾ   (Jithin Chacko@jcv)
4.6k Followers · 10.0k Following

read more
Joined 30 October 2018


read more
Joined 30 October 2018

ഊതി തീർന്ന ശ്വാസം

ഉത്സവപറമ്പുകളിൽ പതിവായി കണ്ടുവന്നിരുന്ന ചില "വായുഘടകങ്ങൾ" ഇത്തവണയും ഉണ്ടായിരുന്നു. ട്രൻഡിന്റെ പിറകെ നടന്ന കുട്ടിത്തം പക്ഷേ വാങ്ങിക്കുവാൻ മടി കാട്ടാത്ത ആ "ശ്വാസകോശം" നൂലിൽ പറന്നു നടക്കുകയാണ്..
ആവശ്യക്കാർ കൂടിയപ്പോൾ തിരക്കിന്റെ ഇടയിൽ ഊതി തീർന്നത് പോലെ അയാളുടെ ശ്വാസം ഒരു തടസ്സം ആയപ്പോൾ മറ്റൊരിടത്ത് പമ്പ് കൊണ്ട് ശ്വാസത്തിന്റെ വമ്പത്തരം കാണിക്കുന്നതും കാണാൻ സാഹചര്യം ഒരുക്കി..

-



വീരത്തിന്റെ അമരക്കാർ

ശ്വാസം അടക്കിപ്പിടിച്ചുകൊണ്ട്
വിജയത്തെ ചുംബിച്ച
സമയബന്ധിതമായിരുന്ന
വീര ഇതിഹാസങ്ങൾ രചിച്ച മണ്ണുണ്ട്..
ചരിത്രമാകുവാൻ
ചാരങ്ങളിൽ നിന്ന് പോലും
ചടുലമായ
ചീവീടിന്റെ ശബ്ദം മുഴക്കി
രണഭേരി തീർത്ത കൂട്ടങ്ങൾ..
വിപ്ലവങ്ങളായും
വിധേയപ്പെടാത്ത വിശുദ്ധയുദ്ധമായും
വീറും വാശിയും ചുമന്ന
വീരത്തിന്റെ അമരക്കാർ..
പടവെട്ടിയും പടപ്പുറപ്പാട് നടത്തിയും
സ്വന്തമാക്കിയതാണ്
ആ വീരത്വത്തിന്റെ അമരത്വം..

-



ചരിഞ്ഞ സാക്ഷി

ലോകത്ത് അത്ഭുതമായി വാഴ്ത്തപ്പെടുന്ന
നിവർന്നുനിക്കലുകൾ
ക്രമേണയുള്ള
ചരിവുകളിൽ നിന്ന്
ഉരുത്തിരിഞ്ഞുകൊണ്ട് വന്നതാണ്..
ചുട്ടുപൊള്ളുന്ന
സത്യത്തിന്റെ നാഴിക കല്ലിൽ
മായിക്കുവാനാകാത്ത അടയാളങ്ങളായി
പിറന്നതും അങ്ങനെയാണ്..
ചരിഞ്ഞുപ്പോയി എന്ന്
പലരും കുറ്റപ്പെടുത്തിയപ്പോൾ
ആ ചരിവിനെ നേർരേഖയിലാക്കിയ
കാലപ്പഴക്കം അതുനുണ്ടായിരുന്നു..
പിഴച്ചുപ്പോയത്
ചരിഞ്ഞു വീഴുവാൻ അല്ല
തഴച്ച് വളരുവാൻ എന്നതായിരുന്നു
ചരിഞ്ഞ സാക്ഷിയുടെ സാക്ഷ്യം..

-



കയറി തുടങ്ങുമ്പോൾ

ചെറുതെന്ന് കരുതി
ഒന്നിനെയും അധിക്ഷേപിക്കരുത്...
ചെറുതിൽ നിന്നാണ്
വലിയ സാമ്രാജ്യങ്ങൾ പോലും
രൂപം കൊള്ളുന്നത്..
ചെറുതെന്ന് കരുതുന്ന ഉറുമ്പിനെ
ആനപോലും ഭയക്കുന്നുവെങ്കിൽ
അത് ചെറുതിന്റെ
ഏറ്റവും വലിയ വിജയമാണ്..
ചെറുത് പടി കയറുമ്പോൾ
ഉയർച്ചകൾ ഉണ്ടായേക്കാം
ഉണർവ്വുകൾ ഉണ്ടായേക്കാം
ഉയിരുകൾ പോരാടിയേക്കാം
ഉത്തരങ്ങൾ പോലും സൃഷ്ടിച്ചേയ്ക്കാം..
ഉത്തമഗീതങ്ങൾ കയറുകയാണ്
പടിപടിയായി
നാളെയുടെ ചുവരിൽ
തിരിച്ചറിയുന്ന വലിയ വ്യാഖ്യാനമായി..

-



ടയർ

കറങ്ങി തീരുമ്പോൾ
ദൂരങ്ങൾ മുഴുവനും
നിനക്ക് അടുപ്പങ്ങളാക്കി..
തേഞ്ഞുപോകുമ്പോൾ
ശ്വാസം കുത്തിനിറച്ച്
യാത്രകൾ തുടരുമ്പോൾ
ഉപയോഗ ശൂന്യമായത്
പരസ്യപ്രചാരണത്തിനും
നീന്തൽ പരിശീലനത്തിനും
ദാനമായും നൽകിയിരുന്നു നീ..

-



ടവറിന്റെ ഇരകൾ

താഴ്ചയിൽ നിന്ന് വിയർക്കുമ്പോഴും
ഉയർച്ചയിൽ നിന്ന് ചീർക്കുന്നവരാണ്
മാനം മുട്ടെ
നീ പടുത്തുയർത്തിയ ടവറുകൾ പലതും..
അന്തരീക്ഷത്തിൽ
നിന്നിലുയർത്തിയ ചിന്തകൾ
ഇപ്പോൾ നിനക്ക് വേണ്ടി
ചിതയൊരുക്കം നടത്തുന്നുണ്ട്..
നീ തല കുനിച്ച
കൈവിരലുകളിലെ ലോകം
തല ഉയർത്തിപ്പിടിച്ച നിന്റെ ജീവിതത്തെ
ഓരോ നിമിഷവും വഞ്ചിക്കുകയാണ്..
ജീവനെ പോലും അപഹരിക്കുന്ന
ജീവ വ്യവസ്ഥയെ പോലും
ചൂഷണം ചെയ്തുകൊള്ളുന്ന
ടവറിന്റെ ഇരകൾ
ഞാനും നീയും ഈ ലോകവുമാണ്..

-



മഴവില്ലുകളുടെ ദേശം

ഏഴ് നിറങ്ങൾ
ഒന്നിച്ച് സമ്മേളിച്ചപ്പോൾ
അഴകുകൾ തോന്നിയിരുന്നു..
നിറങ്ങൾ നിറച്ചുവെച്ച
പാതയിലെ വിഭവങ്ങൾക്ക്
ഇപ്പോൾ
ഒരു ആകർഷണമുണ്ട്..
വർണ്ണങ്ങളെ വ്യഭിചരിച്ച
വർണ്ണ വിചാരങ്ങളിൽ നിന്ന്
വർണ്ണനയുടെ മന്ത്രം
ഉരുവിട്ടു തുടങ്ങുമ്പോൾ
ഒരിക്കലും മായാതെ
നിറകുടമായി തീരട്ടെ
അത്ഭുതമുള്ള ഈ കാഴ്ചയും..

-



"ചുമർ"ചിത്രം

പുഞ്ചിരിയുടെ ദൂത്
നാലുപേരിൽ വിരിഞ്ഞു..
നാലുകോണുകളിൽ
ഒരായുസ്സിന്റെ മന്ത്രം
പ്രവഹിച്ചു തുടങ്ങുന്നു..
കൂടെ നിറുത്തിയ
രക്തബന്ധത്തിൽ നിന്ന്
സ്നേഹം തുളുമ്പുമ്പോൾ
ഓർമ്മകൾക്ക്
ശേഖരണപുസ്തകത്തിൽ
ഒരിടം നൽകുവാൻ
ഒന്നിച്ചുള്ള
മുഖങ്ങളുടെ പുഞ്ചിരി
അത് ധാരാളമായിരുന്നു..

-



ഒരു തീരാനഷ്ടം

നിങ്ങളുടെ നഷ്ടത്തിൽ ഞങ്ങൾക്ക് കരയേണ്ടി വന്നാലും,
ഞങ്ങളുടെ ഹൃദയത്തിലെ സുരക്ഷിതമായ സ്ഥലത്ത് നിങ്ങൾ വസിക്കുന്നു,
ഒരു കൊടുങ്കാറ്റിനോ രാത്രിയോ വേദനയോ നിങ്ങളെ സമീപിക്കാത്തിടത്ത്.
നിങ്ങളുടെ സ്നേഹം പ്രഭാതം പോലെയായിരുന്നു
നമ്മുടെ ജീവിതത്തെ പ്രകാശിപ്പിക്കുന്നത്
ഇരുട്ടിനു താഴെ ഉണർവ്
നിറത്തിൻ്റെ മറ്റൊരു സാഹസികത.
നിങ്ങളുടെ ശബ്ദത്തിൻ്റെ ശബ്ദം
ഞങ്ങൾക്കായി കണ്ടെത്തി
ഒരു പുതിയ സംഗീതം
അത് എല്ലാം പ്രകാശിപ്പിച്ചു.
നിങ്ങളുടെ നോട്ടത്തിൽ നിങ്ങൾ പൊതിഞ്ഞതെന്തും
അതിൻ്റെ ആഹ്ലാദത്തിൽ ഉണർന്നു;
നിങ്ങൾ പൂക്കൾ പോലെ പുഞ്ചിരി നൽകി
ഹൃദയത്തിൻ്റെ അൾത്താരയിൽ.
നിങ്ങളുടെ മനസ്സ് എപ്പോഴും തിളങ്ങി
കാര്യങ്ങളിൽ അത്ഭുതത്തോടെ.
നിങ്ങളുടെ ഇവിടെയുള്ള ദിവസങ്ങൾ ഹ്രസ്വമായിരുന്നെങ്കിലും,
നിങ്ങളുടെ ആത്മാവ് സജീവമായിരുന്നു, ഉണർന്നിരുന്നു, പൂർണ്ണമായിരുന്നു.

-



കുഴിമാടം

എൻ്റെ
കുഴിമാടത്തിങ്കൽ നിന്നു കരയരുത്
ഞാൻ അവിടെ ഇല്ല ,ഞാൻ ഉറങ്ങുന്നില്ല.
ഞാൻ വീശുന്ന ആയിരം കാറ്റുപോലെ
മഞ്ഞിൽ തിളങ്ങുന്ന വജ്രം പോലെ
ചിലപ്പോൾ പ്രത്യക്ഷമായേക്കാം..
പാകമായ ധാന്യത്തിന്മേലുള്ള അപൂർവ്വമായ സൂര്യപ്രകാശമാണ് ഞാൻ..
ഞാൻ ശാന്തമായ ശരത്കാല മഴയാണ്.
രാവിലത്തെ നിശ്ശബ്ദതയിൽ
നിങ്ങൾ ഉണരുമ്പോൾ
വട്ടമിട്ടു പറക്കുന്ന ശാന്തമായ പക്ഷികളുടെ
അതിവേഗം ഉയർത്തുന്ന തിരക്കാണ്..
രാത്രിയിൽ തിളങ്ങുന്ന മൃദുവായ നക്ഷത്രങ്ങളാണ് ഞാൻ.
എൻ്റെ കുഴിമാടത്തിങ്കൽ നിന്നു കരയരുത്..
ഞാൻ അവിടെ ഇല്ല. ഞാൻ മരിച്ചില്ല.

-


Fetching മൗനത്തിലെ അക്ഷരങ്ങൾ Quotes