QUOTES ON #മുന്നോട്ട്

#മുന്നോട്ട് quotes

Trending | Latest
11 APR 2021 AT 18:43

ഇരുളടഞ്ഞ വഴിവീഥികളിൽ
തിരയാറുണ്ട് ദൂരെകാണുന്ന
വെളിച്ചത്തെ...
അടുത്തേക്ക് അടുക്കും
നേരം വീണ്ടുമെന്നെ തനിച്ചാക്കി
ദൂരേക്ക് മറയുന്നുണ്ട്...
എങ്കിലും,
പ്രതീക്ഷ തൻ പൊൻകിരണങ്ങൾ
ഉള്ളിലെ അന്ധകാരത്തിൻ്റെ
മറനീക്കി എന്നരികിലേക്ക്
വെളിച്ചത്തിൻ്റെ രശ്മികൾ
നിറക്കുന്നതറിയുന്നു ഞാനും...!

-


29 JUN 2020 AT 16:38

അനിശ്ചിതത്വമല്ല, എന്നാലോ
കയ്യിൽ എപ്പോഴും തോണ്ടിക്കൊണ്ടിരിക്കുന്നത്തിലേക്ക് ഒതുങ്ങി പോയെന്നു ജനിക്കുമ്പോഴേ പഴികേട്ട തലമുറ, പഴുക്ക പ്ലാവില വീഴുമ്പോൾ പച്ച പ്ലാവിലയേ പോലെ ചുമ്മാ ചിരിക്കാതെ ഉത്തരവാദിത്വത്തോടെ ജീവിക്കുന്നതാണ്!
ചോരവാർന്നു കിടക്കുന്നൊരു മനുഷ്യൻ കറുപ്പാണോ, വെളുപ്പാണോ, അവനു കൊന്തയുണ്ടോ, തഴമ്പുണ്ടോ എന്നൊന്നും നോക്കാതെ കോരിയെടുത്തോടി, ചോരയുടെ നിറം ചുവപ്പുതന്നെന്ന് കണ്ട് രക്തദാനം ചെയ്യുന്നവരെയാണ്!
സ്ത്രീയെ വെറുതെ സംരക്ഷിക്കാനുളളതല്ല, ശാക്തീകരിക്കാനുള്ളതാണെന്നും, അവളുടെ വേഷത്തിലല്ല, വ്യക്തിത്വത്തിലാണ് സൗന്ദര്യമെന്നും തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്നവരെയാണ്!
അഭിപ്രായം പറയുന്നവളെ അധികപ്രസംഗിയെന്നും, ആഗ്രഹങ്ങളുന്നയിക്കുന്നവളെ അഭിസാരികയെന്നും മുദ്രകുത്താത്ത ആണത്തമാണ്!
ആൺ ശരീരത്തിൽ ആണിന്റെയും പെൺ ശരീരത്തിൽ പെണ്ണിന്റെയും മനസ്സ് വേണമെന്ന ചട്ടം വെക്കാത്ത വിശാല ഹൃദയങ്ങളാണ്!

ദൂരേയ്ക്ക് നോക്കുമ്പോൾ ഞാൻ കാണുന്നത്, നല്ല മാറ്റങ്ങൾ ഉൾക്കൊണ്ട, അവനവനെ അടിയറവെക്കാത്ത, ഉള്ളുതൊട്ടറിയുന്ന, ബുദ്ധിയുള്ള നമ്മുടെ കുട്ടികൾ കെട്ടിപ്പടുക്കുന്ന നാളേകൾ തന്നെയാണ്!

-


28 JUN 2020 AT 22:50

ഇരുട്ടാണ് എങ്കിൽ....,
തുറന്നുപിടിക്കേണ്ടത് കണ്ണുകളല്ല
ഹൃദയവാതിലുകളാണ്!
നീയറിയാത്ത പാതകൾ
ഉൾകലപ്പകളുഴുതുമറിക്കതന്നെ ചെയ്യും
നിഗൂഢമായ ചിന്തകൾ കണ്ണുപൊത്തിക്കളിക്കുമെങ്കിലും
കാലുചലിക്കേണ്ടത്
മനമൊരുക്കിയ ചിരാതിനൊപ്പമാകണം!
ചുറ്റും പരതുമ്പോൾ പലസഞ്ചാരികളുടേയും വഴിവരകളുടെ കൂമ്പാരം തന്നെ കാണാം,
അതിലൊന്ന് തിരഞ്ഞെടുത്താൽ
പിന്നെ നീയില്ല....!
അവരിലൊരാൾ മാത്രം!
നിനക്ക് വേണ്ടത് നിന്റെ വെളിച്ചമാണ്...നിന്റെ വഴികളാണ്...നിന്റേ തന്നെ വിശ്വാസമാണ്!
"മുന്നോട്ട് തന്നെ പൊക്കോളൂ....!!"


-


29 JUN 2020 AT 1:00

മങ്ങിയ കാഴ്ചകള്‍ക്കിപ്പുറം മങ്ങലേൽക്കുന്ന
മനസ്സിലെ ഒരു പ്രതീക്ഷയാണ് ആ ദൂരക്കാഴ്ചകൾ
നമ്മോട് പറയുന്നത്.പ്രത്യേകിച്ച് പ്രവാസമായി വസിക്കും ജീവനുകളിൽ.അവർക്കായ് മാത്രം കാത്തിരിക്കും തപം ചെയ്തു ജീവിക്കുന്നവരാലേകുന്ന പ്രതീക്ഷ.ആ ദൂരം പലപ്പോഴും അടുക്കുകയും അകലുകയും ചെയ്തുകൊണ്ടേയിരിക്കും.
ഒരുദിനം എന്നന്നേക്കുമാ ദൂരംകണ്ണിലൊരു മറ തീർത്തു അകലുന്നതുവരേക്കും

-



*ഏതോ...*

ദൂരങ്ങളിൽ
കാണുന്ന വെട്ടങ്ങളത്രയും
വേട്ടയ്ക്കായി കാത്തു നിൽക്കുന്ന
പ്രതീക്ഷകൾ ആകാം.
നിനക്ക്
ചിരി തുറന്നു തരുന്ന
ചിന്തകൾ തുരന്നു കയറുവാൻ
വെമ്പൽ കൊള്ളുന്ന
ഭാവനകൾ തീർക്കുന്ന
പുതിയ ലോകം
ഞാനറിയാതെ
നിയറിയാതെ
അവിടങ്ങളിൽ..

-


28 JUN 2020 AT 18:11

ജീവിതമെന്ന സത്യത്തിൻ മറുകരയെത്തുവാൻ
ദൂരങ്ങളേറെ പിന്നിടേണം..
മുള്ളിൻ മുനമ്പുകൾ നിറഞ്ഞതാണേലുമവയെ
ചവിട്ടി മെതിച്ചു നടന്നിടേണം..
മദ്ധ്യേ നിശ്ചലമാകാം, നാഥനില്ലാ കളരിയാകാം,
ചിന്തകളറ്റ മനസ്സൊന്നു മൂകമാകാമെങ്കിലും
ചുവടുകൾ തെറ്റാതെ ധർമ്മത്തിലധിഷ്ഠിതമായ
കർമ്മങ്ങൾ ചെയ്തിടേണം..
ഇനിയുമെത്താത്ത ദൂരത്തേക്കായി മിഴികൾ
പായുമ്പോൾ കാഴ്ചകളേറെയുമവ്യക്തമാണേലും
എന്നോ നിശ്ചയിച്ച പാതയിലൂടെ
വിധിയെയറിഞ്ഞു പോയിടേണം..
ദുരിതങ്ങൾ തങ്ങേണ്ടി വന്നാലുമയെ
നേരിടാൻ ചിത്തത്തെ സജ്ജമാക്കീടേണം..
മധുരവും കയ്പുമറിഞ്ഞു തുഴഞ്ഞിടുമ്പോൾ
പിന്നിട്ട വഴികളെ മറന്നിടാതെ
കനിവിൻ കരങ്ങളെ മറന്നിടാതെ
നാളെയിൽ നല്ലതുമെനിക്കും നിനച്ചിടുമെന്നാശയാൽ
അകതാരിലായ് നിറദീപം ചാർത്തിടേണം..

_©Soumya Gopalakrishna

-


24 SEP 2019 AT 20:33

യാഥാർത്ഥ്യത്തിന്റെ കല്പടവിൽ നിന്നും ശൂന്യതയുടെ ഇരു ചിറകിൽ ഗതിയറിയാത്ത സ്വപ്നങ്ങളും പേറി ഇനിയും മുന്നോട്ട്...

-



പിന്നിടാൻ വഴികളുണ്ടെന്നത്
ഓർമ്മവേണം... എന്നിരിക്കെ
മുന്നേ അതോർത്തോർത്ത്
നടന്നിടുമ്പോൾ.. പിന്നിട്ട
വഴിയിലെ കുഴികളെല്ലാം
അവിടെയുമുണ്ടെന്ന
ചിന്തതോന്നും.. പിന്നത്
വിലാപയാത്രയാകും.....
എന്തിനമിതമാം ചിന്തകൾ
നമ്മൾ ജീവിക്കുമിന്നിൽ
ഉറച്ചുവിശ്വസിക്കയെങ്കിൽ....

നാളെയും ജീവൻ ഉണ്ടാകുമോയെന്നു
ഉറപ്പുണ്ടെങ്കിലല്ലേ മറ്റന്നാളിനിയെന്തു
ചെയ്യണം എന്ന് ചിന്തിക്കേണ്ടതുള്ളൂ..

-


28 JUN 2020 AT 19:16

കാതങ്ങൾക്കപ്പുറം
തെളിവാർന്നു വിളങ്ങി
മായാ കാഴ്ചകളേകി
മനസ്സിനെ മോഹിപ്പിക്കാറുണ്ട്
കാലത്തിൻ സഞ്ചാരികൾ..
എത്തിപ്പെടാൻ കൊതിക്കും
മനസ്സിനെ വിലങ്ങിടാൻ
വിധിയുടെ പടുമരങ്ങൾ
കുറുകേ വീഴുമ്പോൾ
മനം മരവിച്ചിടുകയായ്..
ചിന്തകളിൽ ഭയം തിങ്ങുമ്പോൾ
മൂകമായ് മനസ്സും തേങ്ങിടുന്നു
ചിന്തകൾ ശിഥിലമാം
വഴികളിൽ സഞ്ചരിച്ചു
ഒടുവിലെവിടെയോ തളർന്നു
വീണ് വിഷാദരോഗിയായ്‌
ഇരുട്ടിലേക്ക് കൂപ്പുകുത്തി..

-


28 JUN 2020 AT 15:41

മാറുന്ന ലോകത്തിൻ കാഴ്ചകൾ
മാത്രം കൊറോണയെന്ന മഹാമാരിയിൽ പകച്ചു നിൽകാതെ
പോരാട്ടം തുടർന്ന് കൊണ്ടിരിക്കുമ്പോൾ
അപ്രതീക്ഷിതമായി ചൈന
ഭാരതമണ്ണിൽ രക്തം ചിന്തിച്ചു
മഹാമാരിക്ക് പോലും മനുഷ്യന്റെ മണ്ണിനോടുള്ള സമ്പത്തിനൊടുള്ള
ദുരാഗ്രഹത്തെ തടായാനാകില്ല എന്ന തിരിച്ചറിവ്

-