QUOTES ON #മഴയോർമ്മ

#മഴയോർമ്മ quotes

Trending | Latest
7 JUN 2020 AT 19:30

ഈ രാവിൽ
കവിതയ്ക്ക്
വരികൾ കുറിയ്ക്കേ
മഴ പെയ്യുന്നു

രാമഴയിൽ
ചേർന്നെഴുതുമ്പോൾ
വരികൾക്കെല്ലാം
മണ്ണിന്റെ ഗന്ധം

പലവഴി പെയ്ത്
ഒരുനാൾ
എൻവഴികൾ
നനച്ച
തുലാമഴ

മഴത്തുള്ളികൾക്കിടയിലൂടെ
പാടവരമ്പിലൂടെ
ഓടിയകലുന്ന
നിന്നെ
ഇന്നുമെനിയ്ക്കു കാണാം

കാലം എത്രയൊക്കെ
പെയ്തൊഴിഞ്ഞാലും
മഴയോർമ്മകളിൽ
നീ നിറഞ്ഞുകൊണ്ടേയിരിയ്ക്കും

-


31 MAY 2020 AT 19:44


മൂകമായെന്റെ മനം തേങ്ങുമ്പോഴും
മൗനത്തിന്റെ ഇടനാഴിയിൽ
മധുരമുള്ളൊരു മഴയോർമ്മ
മനസ്സിന് കുളിരായെത്താറുണ്ട്..

-


2 AUG 2022 AT 9:31

മഴയോർമ്മകളിലേക്കാദ്യം
വെണ്ണിയാനി മലയുടെ
താഴ് വാരത്തിൽ
വിക്ടർ ജോർജ് ചിരിച്ചുറങ്ങി...
പകർത്താതെ പോയ
മഴഭാവങ്ങൾ മണ്ണിലും
മനസ്സിലും നിറഞ്ഞു നിന്നു...

-


26 MAY 2019 AT 12:29

പെയ്തൊഴിഞ്ഞ മഴ
ബാക്കി വച്ച
ഓർമത്തുള്ളികളിലാണ്
ഇന്നെൻ ജീവിതവും...

-


1 AUG 2022 AT 21:43

കേൾക്കാൻ ആരും ഇല്ലാതിരുന്നപ്പോൾ
പറഞ്ഞതുമുഴുവൻ നിന്നോടായിരുന്നു
അപ്പോൾ ഓർമകളും നിന്നിൽ മാത്രം

-


19 JUN 2018 AT 16:10

ഒരു നനുത്ത പ്രഭാതത്തിൻ കുളിരോർമ്മകൾ



<<see the caption below>>

-


4 AUG 2022 AT 0:41

മഴ കനയ്ക്കുമ്പോൾ
അവന്റെ നെഞ്ചും കനയ്ക്കുന്നു.
മഴപ്പെഴ്ത്തും മിഴിപ്പെഴ്ത്തും
അവനെ യാത്രയാക്കുമ്പോൾ
മനുഷ്യനും പറയുന്നു നശിച്ച മഴ ..!!


(കരയിലും കടലിലും മനുഷ്യരുടെ കരങ്ങള്‍ ചെയ്തു വെച്ചതു നിമിത്തം കുഴപ്പം വെളിപ്പെട്ടിരിക്കുന്നു. (30:41)

-


7 SEP 2019 AT 9:34

പാതി പെയ്തകന്ന ചില മഴകളുണ്ട്
എന്തൊക്കെയോ പറയാതെ പറഞ്ഞ്
അതിലേറെ ഉള്ളിൽ ഒളിപ്പിച്ച്,
എങ്ങോ മാഞ്ഞു പോയവ...

-


31 MAY 2020 AT 20:22

ഏകാന്തമാമെന്നോർമ്മകളിൽ
കിന്നാരം ചൊല്ലുവാനെത്താറുണ്ട്;
കാലടികൾ പതിഞ്ഞുണ്ടായ വഴികളും
മുളങ്കാടുകൾ പൊഴിച്ച സംഗീതവും
ദീപങ്ങളാൽ താലമേന്തിയ മറുകരയും
അങ്ങനെയങ്ങനെ എന്നോ കണ്ണുകളിൽ
നിറഞ്ഞ കുറേ കാഴ്ചകൾ..

-



റൂമിലേയ്ക്ക് കയറി വന്നപ്പോൾ മഴയുടെ അകമ്പടിയും ഉണ്ടായിരുന്നു.ഇറങ്ങി നിന്നപ്പോൾ കൂടെ കൂടിയ മഴയെയും വേദനയില്ലാതെ ക്ഷണിക്കുവാൻ മുതിർന്ന ശ്രമം ചോർന്ന് തുടങ്ങുന്ന പുരയിലും മല്ലിടുകയാണ്...

-