QUOTES ON #മലയാളം

#മലയാളം quotes

Trending | Latest
22 MAY 2020 AT 6:01

നീയെന്ന മഴ പെയ്തു
തോർന്നപ്പോഴായിരുന്നു
എന്നിൽ നീയെന്ന ഭ്രാന്ത്
പൂത്തുതുടങ്ങിയത്

-


31 OCT 2020 AT 17:20

പഠിക്കാൻ തുടങ്ങുന്നതിൻ മുൻപുതന്നെ
പറക്കാൻ കഴിഞ്ഞെന്ന പ്രഖ്യാപനംകേട്ടു
കുളിരേണ്ടതില്ലാ,പതിനെട്ടടവും പയറ്റി
തെളിഞ്ഞവർ നിന്നെയെടുത്തങ്ങു
ശിരസ്സിൽ വെച്ചാലും പൊങ്ങേണ്ടതില്ലാ,
ചിരിച്ചു ചിരിച്ചു മയക്കിയെടുത്തൊരാ
വാക്കിന്റെ വക്കിൽ ചെല്ലേണ്ടതില്ലാ,
അബദ്ധത്തിലെങ്ങാൻ കാലൊന്നുതെറ്റി
കമഴ്ന്നങ്ങുവീണാലഹന്തതൻ
കൊമ്പുകൾ താനേ മുളച്ചിടും,
അടിമുടിയപ്പാടെ കെട്ടിപ്പുണർന്നിടും,
ഒട്ടിയേ നിന്നിടും,തട്ടി നീ വീണിടും,പല്ലു
പൊഴിഞ്ഞിടും,എല്ലു നുറുങ്ങി പൊടിഞ്ഞിടും,
നിന്റെയാ കാലുകൾ രണ്ടും ഒടിയാ
തൊടിഞ്ഞിടും,അറിയില്ലയെങ്കില
റിഞ്ഞീടുക,കണ്ണുതുറന്നു നടന്നീടുക.....
ലോകമോ കപടം...മനുഷ്യരോ വികൃതം....
മറക്കാതെ മുന്നോട്ടു പോയീടുക......

-


27 AUG 2020 AT 19:04

എൻ മൊഴികൾ നിനക്ക്
സ്വാന്തനമേകിയെങ്കിൽ പ്രിയേ.... നിൻ പൂർണത അതെന്നിലൂടെ മാത്രമാണ്..

-


23 MAY 2019 AT 17:49

ഇന്നാ ഓപ്പറേഷൻ തിയേറ്ററിൽ തുടിക്കുന്ന അവന്റെ ഹൃദയത്തെ കൈകളിൽ എടുത്തപ്പോൾ കണ്ണുകൾ നിറയുകയായിരുന്നു. ഒരിക്കൽ ആ ഹൃദയത്തിൽ കൂടുകൂട്ടിയവളാണു ഞാൻ. ഇതേ മാറിൽ ഒട്ടിച്ചേർന്ന് അവന്റെ പ്രണയം നുകർന്നവൾ. ആ വസന്തം കൊഴിഞ്ഞു പോയി എങ്കിലും തളിരറ്റ ഓർമകൾ അവിടെ അവശേഷിച്ചിരിക്കാം. എന്നാൽ ഇന്ന് അതേ ഹൃദയത്തെ ഞാൻ മറ്റൊരാളിൽ തുന്നിചേർക്കുകയാണ്. പഴയ വേരുകൾ എന്നന്നേക്കുമായി മുറിച്ചുമാറ്റി കൊണ്ട്...
ഇനി ആ ഹൃദയം മറ്റൊരു വസന്തത്തിനായി തുടിക്കും.. പുതിയ ഓർമ്മകളിൽ ഋതുമതിയാകും...

-


13 OCT 2020 AT 12:22





-


12 SEP 2020 AT 19:46

അരുതെന്നുചൊല്ലിയലറികരഞ്ഞിട്ടുമൊരു
മാത്ര കേൾക്കാതെ പിച്ചിയും ചീന്തിയും
പ്രാപിച്ചടിച്ചെന്നിലേൽപ്പിച്ച പ്രഹരങ്ങൾ
കുത്തുന്ന രുദിരത്തിൽനിന്നും വിറപൂണ്ടു
വീണു വീണടിയുന്ന വിങ്ങലിൻ നോവിനെ
അഴിച്ചഴിച്ചെറിയുമ്പോൾ,മിഴിനീരിലൊഴുകി
പൊഴിഞ്ഞുതളർന്നൊരാ സന്ധ്യയും രാവും
കരങ്ങളിൽ നിന്നും കരങ്ങളിലേക്ക്
വലിച്ചെറിയുമ്പോൾ,കൈമാറിയാർത്തു
പരിഹസിക്കുമ്പോൾ,പരിതപിച്ചെത്തിയ
കാറ്റിന്റെ മടിയിൽ അടിപതറി വീണൊരാ
വിധിയെ ശപിച്ചങ്ങു വിടവാങ്ങി നിന്നൊരാ
വഴികളും മൊഴികളും ഒരുപാട് യാചിച്ചു,
കാലിൽവീണിട്ടുമെൻ കരൾപ്പൊട്ടി
യേങ്ങിയാ ഗദ്ഗദം കേൾക്കാതെയൊരു
കല്ലിന്നാലേ നിശബ്ദമാക്കുമ്പോൾ,
പിടഞ്ഞു പൊലിഞ്ഞയെൻ ജീവന്റെ
വേദനയെന്തെന്ന് ഇനിയെങ്കിലും
നിങ്ങളറിയുമോ സോദരാ...
ഒന്ന് പറയുക സോദരാ......

-


14 OCT 2020 AT 20:14

കറുത്ത ശരീരം പേറിയ,ചീകാത്ത
മുടിയിഴകളിൽ മുല്ലപ്പൂ ചൂടാത്തവളെ
നിങ്ങൾക്ക് സ്നേഹിക്കാൻ ഒക്കുമോ.?
ഇരുളിലേകയാകുമ്പോൾ,അവൾ ഉടുത്ത
സാരിയിലെ ചുളിവുകൾ കാണുമ്പോൾ
നെറ്റി ചുളിയാതൊന്ന് നോക്കാൻ
ഒക്കുമോ.?
ചിരിച്ചു മൊഴിയുന്നവൾ,
ആണൊരുത്തനൊന്ന് കൈ കൊടുത്താൽ
കാണുന്ന നിങ്ങൾക് കാല്പനികതയോടെ
ചിന്തിക്കാൻ ഒക്കുമോ.? (AISWARYA.S.DEV)✍️
കരയുന്ന കവിൾതടങ്ങളിൽ,കണ്ണീർ
തുടക്കുമ്പോൾ കാമകണ്ണു തുറക്കാതെ
നിങ്ങൾക് ചാരെ ഇരിക്കാൻ ഒക്കുമോ.?
വിജനമാം പാതയിൽ ഭ്രാന്തിയാം പെണ്ണവൾ
അലറിയോടുമ്പോൾ അടുക്കെ വന്ന് കാര്യം
തിരക്കി അറപ്പില്ലാതടുത്തിരിക്കാൻ
ഒക്കുമോ.?
അന്യന്റെ ഭാര്യയെ, അമ്മയാം പെണ്ണിനെ
അനിയത്തിയെന്നോ-അമ്മയെന്നോ
നിനച്ചു കൊണ്ടാ ദുഷിച്ച കണ്ണു
കൊണ്ടൊന്ന് നോക്കാതിരിക്കാൻ
ഒക്കുമോ.?
ഒക്കുമോ നിങ്ങൾകവളെ,"അവളയായി"
കാണാൻ..?!
അവളെയും നിങ്ങളിൽ ഒരാളായി
കാണാൻ..?!
"ഒക്കുമോ നിങ്ങൾക്....??!!"

-


3 OCT 2020 AT 20:33

നിന്റെയാ മിഴികളിൽ ഊയലാടീടുവാൻ
എന്നിലെ മോഹമിന്നേറിടുന്നു...
പൂവിടുന്നാ ലോകമേതെന്നറിയാതെ
നിന്നിലെ മായയിൽ വീണിടുന്നു...
വീണുവീണില്ലാതെയാകുന്ന നിമിഷങ്ങൾ
മധുപോലെ മധുരമോ മന്ദാരമോ
രാഗമോ താളമോ ശുദ്ധസംഗീതമോ
ശ്രുതിയിട്ടു മീട്ടിയ തംബുരുവോ?
മഴവില്ലിൻ മേഘമോ മൂവന്തിയോ
മാലേയ കളഭമോ കുങ്കുമമോ?
മൗനത്തിൽ ചാലിച്ച മന്ദസ്മിതത്തിനെ
മഞ്ഞളണിയിച്ച സൗന്ദര്യമോ?
കൊലുസിന്റെ മൊഴികൾക്ക് മറുമൊഴി
നേദിച്ചു മറുപടി ചൊല്ലിയ പല്ലവിയോ?
മനസ്സിൽ നിറഞ്ഞുനിറഞ്ഞുതുളുമ്പിയ
സ്നേഹാർദ്ര സാന്ദ്രമാം സൗരഭ്യമോ?
ശതകോടിമന്ത്രങ്ങൾ ശരവർഷമായ്
പെയ്ത ശംഖനാദത്തിന്റെ മാറ്റൊലിയോ?
എന്റെ ലോകത്തിന്റെ ഇന്ദ്രിയം താണ്ടിയ
ചന്ദ്രനോ ഇന്ദ്രനോ ദേവനോ നീ....

-


26 SEP 2020 AT 17:56

പിഞ്ചിളംപൈതലോ,പച്ച പഴുത്തതോ,
ചാഞ്ഞതോ,ചത്തതോ,കുഴിയിൽ
കിടന്നതോ,പ്രായമെനിക്കൊരു
പ്രശ്നമല്ല,പെണ്ണായിരിക്കണമെന്നു
മാത്രം,പ്രാപിക്കണമെന്ന ചിന്തമാത്രം,
ചിന്തകൾ വേരൂന്നിയൂന്നിയൂന്നി
വൃക്ഷമായ് ആളിപടർന്നിറങ്ങി
രോഗിയാണിന്നു ഞാൻ സോദരി
എന്റെയീ രോഗത്തിനൊട്ടും ശമനമില്ല...
ഔഷധം തേടിയലയേണ്ടതില്ല നീ,
കൊല്ലന്റെ ആലയിൽ ചെന്നീടുക
വെട്ടിത്തിളക്കുന്ന തീചൂളയിൽ
നല്ല വെട്ടിത്തിളങ്ങുന്ന ലോഹമുണ്ട്
ചുട്ടുപൊള്ളുന്നൊരാ ലോഹത്തെ
നീയങ്ങുകെട്ടിപ്പുണർന്നുറങ്ങീടുക
സോദരാ,വിട്ടുമാറാത്തേതു വൈകൃത
ചിന്തയും ഒട്ടുമേ വൈകാതെ
വിട്ടകന്നോടിടും.......

-


19 SEP 2020 AT 19:37

എന്റെയേകാന്തതക്കേഴുവർണ്ണങ്ങളാ
ണിന്ദീവരത്തിന്റെ ചന്തമാണ്,ചന്ദ്രനെ
പോലെ തിളങ്ങിനിൽപ്പാണവൻ,
അന്തരംഗത്തിന്റെ സൂക്ഷിപ്പുകാരൻ,
അന്തരത്മാവിൽ വിളങ്ങുന്നവൻ,
അന്തമോ ആദിയോ ഇല്ലാ നിദാന്തതയിൽ
അത്യന്ത സ്നേഹം ചൊരിഞ്ഞവൻ,
ഇന്നെന്റെ ചിന്തതൻധാരയെ ചിന്തേരിയിട്ടു
മിനുക്കിയെടുത്തു ചിതയിലൊടുങ്ങാതെ
കാത്തുരക്ഷിച്ചവൻ,ചന്ദനം ചാർത്തിയ
സുന്ദരൻ,എന്റെയീ അന്തരീക്ഷത്തിലെ
നിത്യസന്ദർശകൻ,സിന്ദൂരവർണ്ണം
ചാലിച്ചവൻ സഖൻ,സന്തോഷവാഹകൻ
സാന്ത്വനമാണവൻ,ശാന്തഗംഭീരൻ
സഹയാത്രികൻ..................

-