QUOTES ON #ഭക്തി

#ഭക്തി quotes

Trending | Latest
18 JUL 2020 AT 17:16

ഹേ ലക്ഷ്മി...

ഹേ ലക്ഷ്മി, സമ്പദ്പ്രദാത്രി, ശിവങ്കരി,
കാമാക്ഷി, കാമിപ്പതേകുമമ്മേ
വിൺഗംഗ, പൂർണിമ,യാകാശവെണ്മതൻ
തങ്കക്കതിർക്കറുകനാമ്പാണു നീ

ഹേ ലക്ഷ്മി, കൊളളക്കടം തിന്നു തീർക്കാതെ
കാക്കും മഹാസ്നേഹവാത്സല്യമേ,
ദു:ഖക്കൊടും കയ്പു തേനിമ്പമാക്കും ദയാ -
രത്നനിധിമിഴിക്കാമ്പാണു നീ

ഹേ ലക്ഷ്മി, കാലം വലയ്ക്കാതെ നിത്യവും
നോക്കും മഹാദിവൃപത്മനേത്രെ
നെല്ലിക്ക, സൗവർണ ഭാഗ്യാങ്കുരം പെയ്യു-
മാനന്ദതാളത്തിടമ്പാണു നീ

-


4 AUG 2020 AT 7:06

പൊൻനിറവായമ്മ...

ഞാനൊന്നു വിളിച്ചാലോടിയെത്തുമമ്മ,
ഞാനൊന്നു വിതുമ്പിയാല്‍ ലാളിക്കുമമ്മ,
ഞാനല്പമിടറുമ്പോള്‍ കൈപിടിക്കുമമ്മ,
ഞാനൊന്നു തളരുമ്പോള്‍ താങ്ങാകുമമ്മ.

വിശക്കുമ്പോള്‍ മുന്നില്‍ ചോറുമായമ്മ,
ഭയക്കുമ്പോളുള്ളില്‍ ധൈര്യമായമ്മ,
പണിചെയ്തു തളരുമ്പോള്‍ കുളിര്‍കാറ്റായമ്മ,
പണമില്ലാതുഴറുമ്പോള്‍ പൊന്‍നിറവായമ്മ.

വഴിതെറ്റിയലയുമെന്‍ നേര്‍വഴിയായമ്മ,
അഴല്‍ തിങ്ങിക്കരയുമെന്‍ അഭയമായമ്മ,
അകമിരുള്‍ നിറയ്ക്കുമ്പോള്‍ പൂനിലാവമ്മ,
തിരുനട തുറക്കുമ്പോള്‍ ചിരിതൂകുമമ്മ.,

-


15 JUL 2020 AT 10:36

അമ്മേ...

അമ്മേ പ്രപഞ്ചത്തിനാത്മചൈതന്യമേ
സമ്മോദമെല്ലാരുമൊത്തു വാണീടണം
ലോകം, കുടുംബമെന്നുള്ളു കുളിര്‍ക്കണം
മാലോകരൊക്കെയും ബന്ധുക്കളാകണം.

അമ്മയും പെങ്ങളും ദേവിമാരെന്നൊരു
സന്മനോഭാവത്തിലൂന്നലുണ്ടാകണം
സോദരന്മാര്‍ നമ്മളെന്നതുമോര്‍ക്കണം
സൗഹൃദം തമ്മിലങ്ങേറ്റം വളര്‍ത്തണം.

അമ്മയുമച്ഛനും വൃദ്ധജനങ്ങളും
നമ്മളില്‍ വിദ്യ വിതയ്ക്കും വരേണ്യരും
എത്രയും വന്ദ്യരാണക്കനിവേല്ക്കണം
അത്രയ്ക്കുമേന്മേലുയര്‍ച്ചയുണ്ടാകണം.

-



പ്രിയപ്പെട്ടവർ മറക്കുമ്പോഴും
പരീക്ഷണങ്ങൾ നൽകാനായി
ദൈവത്തിന്റെ ചിന്തയിലെന്നും
ഞാൻ നിറഞ്ഞു നിൽക്കുന്നുണ്ടല്ലോ
എന്നോർക്കുമ്പോൾ ഒരു സമാധാനമാണ് .

-


8 SEP 2020 AT 12:03

വെണ്ണകണ്ണാ കാർവർണ്ണാ..
കണ്ണിൽ വിളങ്ങും മുകുന്ദാ...
ഉണ്ണികണ്ണാ എന്നെന്നും..
ഉള്ളിന്നുള്ളിലെ നിറദീപം..

കണ്ണിൻ മുന്നിലെ കണിയായ്..
രാധാകാന്താ നീയെന്നും...
അഞ്ജനവർണ്ണാ മുരളികയായ്..
കാതിന്നുള്ളിലെ മണിനാദം..

ചേലകള്ളാ കുറുമ്പനായ്..
ഓടിനടപ്പൂ എന്നുള്ളിൽ..
ഉണ്ണികണ്ണാ നീയെൻ..
കണ്ണിൻ മുന്നിലെ വരദാനം..

-


10 JUN 2020 AT 19:24

കവിയും കവിതാവരവും നീ

അരുമകളരുതിന്നതിരുകള്‍ താണ്ടാ-
തിരുളുമെരുക്കും കരുതല്‍ നീ.
വറുതിയില്‍ വരളാതൊഴുകും കനിവും
അറിവായുണരും കതിരും നീ.
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവിതാ വരവും നീ.

അതിഭയമേറും കരളിലുമഭയ-
ക്കതിരവനായിത്തെളിയും നീ
എവിടെയുമണയും കൈത്താങ്ങിൻ പൊരു-
ളവികലമരുളും പൊരുളും നീ
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവിതാ വരവും നീ.

ഉലകത്തിരകളിതാർക്കുന്നേര-
ത്തുലയും തോണിക്കമരം നീ
മനസ്സിൻ കാമിതമഖിലമുദാരം
നിറവാർന്നേകും നിധിയും നീ
കവിയും, തുമ്പിക്കരമെഴുതും കൃപ-
കവിയും കവിതാവരവും നീ.

-


30 JUL 2020 AT 14:19

Paid Content

-


12 MAY 2020 AT 17:29

മൃത്യുഞ്ജയാ,
ശിഷ്ടമെന്നായുസ്സു
കൈക്കൊണ്ടു
മൃത്യുവിൽ നിന്നെന്റെ
മക്കളെ കാക്കുക.
ജന്മം വരം തന്ന
കർമ്മങ്ങൾ,
ശാശ്വത-
നന്മയിൽ ആഹുതി
ചെയ്യുന്നതേൽക്കുക..

-


16 MAY 2020 AT 20:12

തുമ്പിക്കൈ

എല്ലാ വഴികളുമടയുന്നേരം
വല്ലാതുയിരു പിടയ്ക്കുമ്പോള്‍
മെല്ലെത്തുമ്പിക്കരമൊന്നുയരു-
ന്നെന്നെച്ചേര്‍ത്തു പിടിക്കുന്നു.
അല്ലും വെല്ലും നിറമതിലെല്ലാ-
വിഘ്‌നവുമോടിയൊളിക്കുന്നു.

കടവും കടമയുമഴലും കൈകോര്‍-
ത്തിടവും വലവും കടയുമ്പോള്‍
കരിവരവീരാ ഗംഗണപതയെ-
ന്നൊരു കരള്‍ നൊന്തുവിളിക്കുമ്പോള്‍
കരകയറാനൊരു കൈത്താങ്ങായുട-
നരികെത്തുമ്പിക്കരമെത്തും.

മക്കള്‍ ദൂരെയിരുട്ടില്‍, തെറ്റിന്‍
കൊക്കയില്‍ വീഴാതെപ്പോഴും
കാക്കുക ഗജമുഖ, തുമ്പിക്കരമതി-
ലേല്ക്കുക, നന്മയില്‍ വഴികാട്ടൂ.
തീക്കാറ്റും പേമഴയും തീണ്ടാ-
തീക്കാട്ടില്‍ കാത്തരുളുക നീ.

-


29 AUG 2021 AT 12:53

നീ ...എന്നും... എനിക്ക് ...
സ്വന്തമായിരുന്നില്ലേ...
കണ്ണാ.....

-