QUOTES ON #ദേശഭക്തി

#ദേശഭക്തി quotes

Trending | Latest
14 FEB 2020 AT 0:25

മതിവരില്ല തോഴർ നാം കൊളുത്തുമീ ചിരാതുകൾ
പകരമായി നിങ്ങൾ ചെയ്ത ത്യാഗമൊന്നിനെങ്കിലും
അറിയുകില്ല എന്തു നൽകി ആദരിപ്പു നിങ്ങളെ
മരണമെന്ന ഭീതിയെ ജയിച്ച കർമ്മ ധീരരേ...
വെറുതെയായിടില്ല നിങ്ങൾ ഇന്നു വാർത്ത ചോരയും
ജന്മനാടിനായ് പൊഴിച്ച ജീവിതസുമങ്ങളും..
എത്രയെത്ര രാവിൽ നാം ശാന്തരായുറങ്ങുവാൻ
നിദ്രയറ്റു പോർക്കളത്തിൽ കാവലായി നിന്നവർ..
നിങ്ങളേറ്റ വേനലും, വർഷവും തുഷാരവും
മൂകനൊമ്പരങ്ങളും നമുക്കുവേണ്ടിയല്ലയോ...
ചതിയിലൂടെ വീഴ്ത്തിടാം..മൃത്യു തന്നെ പുൽകിടാം...
എങ്കിലും കരുത്തെഴും മനസ്സിനെ തളർത്തുമോ..?
താരമായി മാറിടും ഭാരതത്തിൻ വിണ്ണിലായ്
കണ്ണു ചിമ്മിടാതെയെന്നും കാവലായി നിന്നിടും.
കൂപ്പുകൈകളോടെ ഞങ്ങൾ ഏറ്റുപാടിടുന്നിതാ..
നിങ്ങൾ ധീരസേവകർ രചിച്ച വീരഗാഥകൾ..

-


15 FEB 2019 AT 12:28

പുൽവാമയിൽ ഒരു നദി ഒഴുകിത്തുടങ്ങി,
രക്തത്തിൻ്റെ ചുവപ്പുമായി,
ത്യാഗത്തിൻ്റെ ഒഴുക്കുമായ്.....
ഓരോ ഭാരതീയൻ്റെയും മനസ്സിലെ
ദേശമെന്ന വികാരത്തെ തൊട്ടുണർത്തി,
ദേശസ്നേഹത്തെ തഴച്ചുവളർത്തി,
ആ നദി ഒഴുകുകയാണ്..,
ഒഴുകിയൊഴുകി
ദേശഭക്തിയെന്ന കടലിൽ ചേരുകയാണ്,
ആ കടൽ വിഴുങ്ങും,
ഭീകരതയെന്ന ദ്വീപസമൂഹത്തെ,
ഉറപ്പ്.......!

-



ഭാരതാംബയെ കരതലത്തിൽ സുരക്ഷിതമാക്കാൻ ജീവൻ ബലിയർപ്പിച്ച് ഉറ്റവരെ മറന്ന് മനക്കരുത്ത് കവചമാക്കി
ഒാരോ ചുവടുകളും ഭദ്രമാക്കാൻ അക്ഷീണം പ്രയത്നിച്ച് അമ്മയുടെ മണ്ണിൽ സ്വന്തം രക്തം ഹോമിച്ച് നേടിയെടുത്ത വിജയം..ഇരുളും വെളിച്ചവും കുടഞ്ഞെറിഞ്ഞ് കൊടുമുടികളിൽ കാവലിന്റെ കരുത്തായി മാറിയവർ .
അവരാണ് യഥാർത്ഥത്തിൽ മഹാന്മാർ .
രാജ്യത്തിന് ഊർജ്ജം പകരുന്ന ശക്തികൾ ..ഇനിയും വിജയപാതകൾ സുവർണ്ണലിപികളാൽ കുറിച്ചിട്ടടെ .
ആശംസകളേക്കാളുപരി ആരാധനയാവേണ്ടത് .ആദരവോടെ
ശിരസ്സു കുനിച്ചിടുന്നു



-


20 DEC 2019 AT 22:52

റോസാപ്പൂ വിപ്ലവം


കല്ലല്ല, ചെമ്പനീർ
പൂവൊന്നു നീട്ടുന്നു
തല്ലല്ലെ, കൊല്ലല്ലെ,
ഞങ്ങൾ പോകാം,
ഭീകരവാദത്തിൽ
പെട്ടുപോയ്, രക്ഷയ്ക്കായ്
ഭാരതാംബേ, നിന്റെ
മക്കളാകാം.

-


15 AUG 2022 AT 23:13

അന്നീ പതാകതൻ നിഴൽ വീണ തണലിൽ
ചെന്നീർ തളം കെട്ടി നിന്നൊരീ മണ്ണിൽ
ഒന്നായുയർന്നു സുസ്സ്വാതന്ത്ര്യമന്ത്രം
ഏകീ പതാകയ്ക്കു പാരമ്യ മാനം..

ധീരം പരിത്യാഗമാദർശപൂർണ്ണം
വീരർ വെടിഞ്ഞൊരാ പ്രാണന്റെ സത്വം
ചേരുന്നിതോരോ കരങ്ങളിൽ ഗർവ്വം
ഏകീ പതാകയ്ക്കു കുങ്കുമ വർണ്ണം...

ഹിമശൃംഗമോലുന്ന ശാന്തി പ്രവാഹം
ഹൃദയത്തിലമരുന്നു ശ്രീ ധർമ്മചക്രം
ഹിതമായി മാറിടാൻ ലോകത്തിനഖിലം
ഏകീ പാതകയ്ക്ക് തൂവെള്ള വർണ്ണം...

തരു തപോവനനിലം സമ്പത് സമൃദ്ധം
ചാരുതര പൂരിതം പ്രകൃതീ പ്രഭാവം
ഗിരിനിരകളരുളിയൊരു ദൃഢഗാത്രകവചം
ഏകീ പാതകയ്ക്കൊരീ ഹരിത വർണ്ണം

-


19 JUN 2020 AT 22:30

സൂപ്പർമാന്റെ ജട്ടി പോലാണ് ചിലരുടെ ദേശസ്നേഹം. പുറത്തിട്ട് നടന്നില്ലേൽ ഒരു തൃപ്തിയില്ലെന്ന് മാത്രമല്ല മറ്റുള്ളോരെ അതിന് നിർബന്ധിക്കുകയും ചെയ്യും.

-