അക്ഷരചിപ്പി തുറന്ന്
അക്ഷരമഴവില്ലുകൾ
മുത്തുകൾ പോൽ കോർത്തിണക്കി
മരതക നിറമുള്ള അറിവുകൾ
മധു പോൽ പകർന്ന് തന്നവർ-
ഒരു വിഷയത്തോട് പ്രേമം ജനിക്കുന്നത്
ആ വിഷയം പഠിപ്പിക്കുന്ന അധ്യാപകന്റെ വാത്സല്യത്തിൽ നിന്നാണ്.-
ഞാനും ഇംഗ്ലീഷിൽ വളരെ മോശമായിരുന്നു പത്താം ക്ലാസിലെത്തുന്നതിന് മുൻപ് വരെ, 😁
പത്താം ക്ലാസിൽ ഞാൻ ചെന്നു പെട്ടത് പഠിക്കുന്ന കുട്ടികൾക്കിടയിലായിരുന്നു😬🤕(ഹുദാഗവ.!😐 ബുജ്ജികൾടെ ക്ലാസ് എന്ന വിളിപ്പേരും, പിന്നെ പഠിച്ചല്ലേ തീരു.. എന്നാലും ഇംഗ്ലീഷിനെ പേടിയായിരുന്നു🤐) പക്ഷേ അതിനിടയിൽ എന്നെപ്പോലെ ചിലരും പെട്ടുപോയി..😂😋 അന്ന് ഞങ്ങൾക്ക് കിട്ടിയ നിധിയാണ് ഞങ്ങളുടെ ഇംഗ്ലീഷ് അധ്യാപിക.. 😘😘 എല്ലാ കുട്ടികളെയും ഒരു പോലെ കാണാൻ കഴിഞ്ഞ നല്ല മനസിനുടമ.. എന്താണെന്നറിയില്ല, എന്തോ ആ ടീച്ചറെ മറ്റുള്ളവരിൽ നിന്നെല്ലാം വ്യത്യസ്തമാക്കിയിരുന്നു😍😍 ഓരോ കുട്ടികളെയും ആഴത്തിൽ മനസിലാക്കിയ ഒരാൾ, എന്റെ മനസിലും കയറിക്കൂടിയ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട ടീച്ചർ.. 🤗🤗 ഇംഗ്ലീഷിനെ സ്നേഹിക്കാൻ തുടങ്ങിയത് അന്നു മുതലായിരുന്നു.. 😇😇കഷ്ടിച്ച് പാസ് മാർക്ക് വാങ്ങിയിരുന്നത് നല്ലൊരു ഗ്രേഡിലേക്ക് നീങ്ങി..😌 ടീച്ചറുടെ സപ്പോർട്ടും സ്നേഹവും തന്നെയാണ് ആ വിഷയത്തെ എന്റെ ശത്രുവിൽ നിന്ന് മിത്രമാക്കിയത്.. ✌-
ക്ലാസിലെ ആരോടും അധികം സംസാരിക്കാത്ത മിണ്ടാപ്പൂച്ചയായ എന്നെ എപ്പോഴും ആൻസർ കറക്ട്ട് ചെയ്യാൻ ബോർഡിലേയ്ക്ക് വിളിക്കുന്ന ആ ടീച്ചറെ എനിക്ക് വലിയ പേടി ആയിരുന്നൂ......കൂട്ടുകാരൊക്കെ എന്റെ പേടി കണ്ട് ചിരിക്കും ആയിരുന്നൂ.
എന്റെ സഭാകമ്പം ഒഴിവാക്കി എന്നെ മാറ്റാൻ ശ്രമിക്കുക ആയിരുന്നൂ ടീച്ചർ... എന്നു പിന്നെ എനിക്ക് മനസ്സിലായി.....അവസാനം അതേ ടീച്ചറിന്റെ മറ്റൊരു Maths class ൽ ഒരുപേടിയും ഇല്ലാതെ ടീച്ചർ പറഞ്ഞ ഭാഗം ഞാൻ ക്ലാസ് എടുത്തു കൊടുത്തപ്പോൾ അതേ കൂട്ടുകാർ കൈയടിച്ചപ്പോൾ ടീച്ചർ ഓടി വന്നു എന്നെ കെട്ടിപിടിച്ചൂ....നീ എന്റെ ആപ്പീസ് പൂട്ടിച്ച് പിള്ളാരേം കൊണ്ടു പോകുമോ എന്നു ചോദിച്ചു എന്നെ ഒന്നൂടി ചേർത്തു പിടിച്ച ആ ടീച്ചറാണ് അന്നും ഇന്നും എന്റെ പ്രിയപ്പെട്ട ടീച്ചർ...-
*ഗുരു വൃക്ഷം*
എന്നിലെ
അക്ഷരങ്ങളുടെ വിത്തുകൾ
പാകമായി വന്നതും
അതിൽ ഇലകളും
ഇടതൂർന്ന ശാഖകളും
പിന്നെ വർണ്ണശബളമായ പൂക്കളും
പാകപ്പെട്ട കായ്കനികളും
സർവ്വവും
അറിവിന്റെ മണ്ണിൽ
ഗുരുനാഥന്മാർ പകർന്ന് തന്ന
വിജ്ഞാനത്തിന്റെ ചിന്തകളിൽ
നിന്നുമായിരുന്നു...-
ക്ലാസ്സിൽനിന്നും പുറത്താക്കേണ്ട കുരുത്തക്കേടിനെ മുൻബെഞ്ചിലിരുത്തി കരുതൽ നൽകിയ ഗുരുക്കന്മാരുമുണ്ടായിരുന്നു പള്ളിക്കൂടത്തിന്റെ പടിയിറങ്ങിയാലും മനസ്സിന്റെ പടിയിറങ്ങാത്ത പുഞ്ചിരിക്കുന്ന ചിലമുഖങ്ങൾ
-
അനുഭവങ്ങളുടെ ശിക്ഷണത്തിനു മുമ്പേ,
അറിവിന്റെ നീരുറവയുള്ളിൽ നിറച്ചുതന്ന
ചൂരൽവടികളും ചുവന്നമഷിയുടെ ശരികളും വെളുത്തചോക്കുകഷണതുണ്ടുകളും.....!
വിരട്ടിയും മെരുക്കിയും ഇണക്കിയും...,
തല്ലിയും തലോടിയും താങ്ങായ ചുമലുകൾ!
ചാക്കോമാഷുമാരുടെ കണക്കും മലയാളം കവിതകളും ഹിന്ദികോപ്പിയെഴുത്തുകളും ചരിത്രത്താളുകളും ലാബുകളും എല്ലാം എരിയുള്ള വടിത്തട്ടലുകളിൽ കാണാപ്പാഠമായതിന്
പിന്നിലെ നിറമുള്ള നിഴലുകൾ....!
കടപ്പെട്ടിരിക്കുന്നു...നാമെല്ലാരും....!
-
എന്താണു മോനേ നിൻ്റെ പേര്?..... എൻ്റെ അക്ഷരം തിരിച്ചറിയാനാവാത്ത നാവിൽ നിന്നും കൊഞ്ചലോടെയുള്ള വാമൊഴിക്കായി കാതോർത്തിരുന്ന കുടുംബാംഗങ്ങൾക്ക്
തേൻ മൊഴിയോടെയായിരുന്നത്രേ മറുപടി
"ചെക്കീചൈൻ".... അത് പറഞ്ഞറിഞ്ഞ ഓർമ്മകളെങ്കിൽ മനസ്സിൽ മായാതെ നിൽക്കുന്നത് ഒന്നാം ക്ലാസിൽ ആദ്യമായ്
കൊണ്ടു പോയ് ബെഞ്ചിലിരുത്തി പാർവ്വതി
ടീച്ചർ കണിശമായി ചെവിയിൽ മന്ത്രിച്ച അതേ ചോദ്യമാണ്...
ഉത്തരം കിറുകൃത്യമായിരുന്നു.... അതാണ് പിന്നീട് അറബിയെ അടക്കം പേരിനാൽ വട്ടം കറക്കിയ
ഈ പോരൂരുകാരൻ...
-
പരീക്ഷകളിൽ കിട്ടിയ ചുവന്ന മഷിയാൽ തീർത്ത ശരിതെറ്റ് ചിഹ്നങ്ങൾ അല്ല ജീവിതമെന്ന് പഠിപ്പിച്ചത് പച്ചയായ ഈ ജീവിതം തന്നെയാണ്..
സിലബസിനപ്പുറത്തെ ജീവിതത്തിന്റെ ശരി തെറ്റുകളിലേക്ക് കണ്ണും തലച്ചോറും ദിശ തിരിച്ച് വിട്ട ചില അധ്യാപകരില്ലായിരുന്നെങ്കിൽ ജീവിതം എന്നേ മുരടിച്ച് പോയേനെ!
ആരോടും നന്ദി പറയുന്നില്ല, നെഞ്ചിനകത്ത് പ്രാർത്ഥനകളാൽ പൊതിഞ്ഞ് വെച്ചിട്ടുണ്ടാ മഹാ മനസ്സുകളെ ..-