QUOTES ON #ജലം

#ജലം quotes

Trending | Latest
22 MAR 2021 AT 18:33

കാത്തു സൂക്ഷിച്ചില്ലെങ്കിൽ
വറ്റി വരളും
അതിപ്പോൾ
ഉള്ളിലെ സ്നേഹമായാലും
തുള്ളിയൊഴുകുന്ന വെള്ളമായാലും

-


22 MAR 2021 AT 22:43

വിണ്ടു കീറുന്ന മണ്ണിനെ സാക്ഷിയാക്കി.. മനുഷ്യ ജൻമങ്ങൾക്ക് ദാഹം മാറ്റുവാൻ തികയാതെ വരുന്ന..
മണ്ണിൽ നിന്ന് ഊറ്റിയെടുക്കുന്ന ജലം എൻ്റെ ശുചിമുറിയിൽവരെ നിറച്ചപ്പൊഴും ജലദിനത്തിൽ രണ്ട് വാക്ക് പ്രകൃതിയ്ക്കു വേണ്ടി രേഖപ്പെടുത്തുവാൻ ഞാൻ വെമ്പൽ കൊള്ളുകയായിരുന്നു..

പാഴ്ച്ചിന്തയെന്നറിയാതെ നാളെയുമീ നദി എനിക്കു വേണ്ടി സമൃദ്ധമായൊഴുകും എന്ന ഉറപ്പോടെ ഈ ജലദിനത്തിൽ.....

-





ദിവസം തോറും ഞങ്ങൾ കുടുങ്ങികൊണ്ടിരുന്നു.ശ്വാസമോ ചലനമോ ഇല്ല;ചായം പൂശിയ കപ്പൽ പോലെ നിഷ്‌ക്രിയമായിരുന്നു ചായം പൂശിയ സമുദ്രത്തിൽ....
"വെള്ളം.."
വെള്ളം, എല്ലായിടത്തും,എല്ലാ ബോർഡുകളും ചുരുങ്ങി;വെള്ളം, വെള്ളം, എല്ലായിടത്തും,കുടിക്കാൻ ഒരു തുള്ളിയും ഇല്ല.
വളരെ ആഴത്തിൽ അഴുകികൊണ്ടിരുന്നു.എപ്പോഴെങ്കിലും ഇത് ഇതായിരിക്കണം സംഭവിക്കാൻ പോകുന്നത്..!
അതെ, മെലിഞ്ഞ കാര്യങ്ങൾ കാലുകൾ ഉപയോഗിച്ച് മെലിഞ്ഞ കടലിൽ ഒന്ന് തടവി നോക്കി..
മരണ തീകൾ രാത്രിയിൽ നൃത്തം ചെയ്തു;വെള്ളം, ഒരു മന്ത്രവാദിയുടെ എണ്ണകൾ പോലെ കരിഞ്ഞ പച്ച, നീലയും വെള്ളയും…
വെള്ളത്തിൽ വരച്ച വര പോലെ വെള്ളവും...

-


22 MAR 2021 AT 20:59

പ്രകൃതിയുടെ
ദാനമാണ്
അമൂല്യതയുള്ള
ഒരോ തുള്ളിയും
സംരക്ഷിയ്ക്കാം...
വരും
തലമുറയ്ക്കായ്

-


22 MAR 2021 AT 13:19

വെള്ളം എനിക്കും നിനക്കും
എന്നപോലെ മറ്റുള്ളവർക്കും
ജീവിതമേകുന്ന ജീവനാണ്..!





-


30 JUN 2019 AT 11:49

ഒരു തുള്ളി ജലം

ആ തുള്ളികളിലത്രമേൽ -
ജീവൻ തുടിപ്പുണർത്തിയിടും...
സൂത്രമുണ്ടായിരുന്നുവത്രെ...
അത്രമേൽ പരിശുദ്ധമാം -
കണികകളായിരുന്നുവത്രെ....
ഓരോ തുള്ളികൾ.,
നാം അതിൽ നാമായ് -
രാസനിയങ്ങളാൽ..
മലിനമാക്കിയതാണത്രെ...
ആ തുള്ളികൾക്കിനി -
അത്രമാത്രമേ.... പരിശുദ്ധി -
നിലനിർത്തുവാനാകുമത്രെ..

-


4 MAR 2019 AT 23:37

ഭൂമിതൻ അനന്തമാം
വിഹായസ്സിൽ പാറിപ്പറന്നു
നടക്കുമാ പറവക്കായ്
കൂടുകൂട്ടാൻ നൽകിയൊരാ
പൂമരച്ചില്ലകൾ ദൈവം...
പട്ടു വിരിച്ചൊരു പച്ചപരവതാനി
വിരിച്ച ഭൂമിതൻ മാറിൽ
നട്ടാൽ മുളക്കാത്തൊരു
വിത്തു നട്ടു മർത്യർ..
പാറി പറന്ന പറവകൾ
ഇന്നൊരാ വേനലിൽ
വറ്റി വരണ്ടൊരാ ഭൂമിയിൽ
തേടിയലഞ്ഞു നീരുറവയ്ക്കായി..
നന്മവറ്റിയ കാലത്തിൻ
ഒഴുക്കിൽ ഉറ്റി വീണ വിഷം
കലർന്നൊരാ ജലകണങ്ങളാൽ
ദാഹമകറ്റി പിടഞ്ഞു വീണു
മൃത്യുവരിച്ചു പറവകൾ..

-


22 MAR 2021 AT 13:22

കൺകളില്ലാത്തൊരു മക്കളോ ചെയ്തിയാൽ
കാരുണ്യമില്ലാതെ നീങ്ങിടുമ്പോൾ
കഞ്ചുകമില്ലാത്തൊരമ്മതൻ
കണ്ണീരിനുപ്പേറ്റു സാഗരം തേങ്ങിടുന്നു
കാർക്കൂന്തലാകും തരുക്കളെ കൊന്നവർ
കൊട്ടാരമൊക്കെ പണികഴിച്ചു.
കത്തുന്ന ചൂടിലായ് നീറുന്നൊരമ്മയോ
കൺകെട്ടി നിന്നില്ല സ്നേഹമത്രെ
കാരുണ്യമോടവൾ നെഞ്ചം ചുരത്തുന്നു
കാത്തിടാൻ മക്കൾക്ക്‌ നീര് നൽകി
കാക്കുക ഇച്ചിരി നീരിനെ നീയിന്ന്
കാരുണ്യമേകുവാൻ നാളെകൾക്കായ്

-


7 DEC 2019 AT 17:40

ഭൂമിയുടെ നെഞ്ചിൽ തുടിക്കുകയും അവളുടെ പകുതിയോളം കവർന്നെടുക്കുകയും ചെയ്ത ജലത്തെപോലെയാണ് നീ.
നിന്നെ ഞാൻ കാണുമ്പോഴെല്ലാം
നിനക്ക് ഓരോ നിറം ഓരോ രൂപം.
നിന്നെ അറിയുവാൻ തുടങ്ങുമ്പോഴേക്കും നീ മാറുന്നു. നിന്റെ രൂപം എന്തെന്നുൾക്കൊള്ളാൻ എനിക്കാവുന്നില്ല.
ശക്തിയില്ലാത്ത എന്റെ സിരകളിലൂടെ ഓടി തളർന്നു നീ ഹൃദയത്തിൽ എത്തുന്നു.
എന്റെ ഹൃദയം തകരുമ്പോഴും നിന്റെ നിറമില്ലായ്മ ചിതറിക്കിടക്കുന്നു .
പിന്നീട്,
വീണ്ടും നീയെന്നിൽ നിറയുന്നു. എന്റെ ഹൃദയത്തിൽ നിറഞ്ഞുകൊണ്ട് ധമനികളിലൂടെ സഞ്ചരിക്കുന്നു. ഹൃദയത്തിൽ നിന്നും വിരലിന്റെ തുമ്പുവരെ എത്തി നിൽക്കുന്നു. ഞാൻ തൊടുന്നതെല്ലാം എന്നേക്കാൾ മുൻപേ നീ അറിയുന്നു.
ചിലപ്പോഴൊക്കെ നീ എന്റെ കണ്ണിലൂടെ ഒഴുകുന്നു. നിന്റെ നിറമില്ലായ്മ എന്നിൽ നഗ്നമായ ചാലുകൾ സൃഷ്ടിക്കുന്നു.
എന്റെ ഉള്ളിലേക്ക് നീ ആവേശിച്ചപ്പോൾ നീ എന്നിലെ നിറങ്ങൾ എടുത്തുകളയുകയും നീ എന്നെ നീയാക്കുകയും ചെയ്തിരിക്കുന്നു.
എനിക്ക് നിറമില്ലാതെയാകുന്നു.എനിക്കും നിനക്കും നിറമില്ലാതെയാകുന്നു.

-


18 JUN 2019 AT 23:28

മണ്ണിനെ മറന്ന മനുഷ്യനാൽ
കാലം കൈവരിച്ച നേട്ടങ്ങൾ
പ്രകൃതിയുടെ കോട്ടങ്ങളായ്
ഉരുത്തിരിയവേ പ്രകൃതി പണിതൊരു
പച്ചപരവതാനിക്കുമേൽ
നട്ടൊരു കൂട്ടം കെട്ടിടങ്ങൾ..

നീരുറവ കാത്ത വന്മരങ്ങൾ
വെട്ടിയിട്ട നാൾ മാഞ്ഞു പോയ്‌
ജലകണികകൾ....

കെട്ടിനിന്ന തടാകവും
കുത്തിയൊലിച്ച പുഴയും
വെട്ടിപിടിച്ച വെയിലിനു
കൂട്ടായ് മഴയും മാഞ്ഞുപോയി..

ആർത്തി പൂണ്ട മനുഷ്യനിന്നു
ആധിപ്പിടിച്ചോടവേ മറന്നില്ലാ-
വരിന്നു കെട്ടിടങ്ങൾ കെട്ടിപൊക്കാൻ..

വെയിൽ എയ്‌തൊരമ്പിനെതിരിടാൻ
ഒളിഞ്ഞിരിക്കാൻ ഇടമില്ലാതെ
ജലവും കീഴടങ്ങീ..





-