QUOTES ON #ഒാര്‍മ്മ

#ഒാര്‍മ്മ quotes

Trending | Latest

''സ്നേഹിച്ചിരുന്നില്ല,
നോവുമാത്മാക്കളെ
സ്നേഹിക്കാത്തൊരു
തത്വശാസ്ത്രത്തെയു''മീ കവി..

പാടി,യേറെ പറഞ്ഞു തന്നൂ..
പാടാതിരിക്കാനറിയാത്തൊരീ കവി..
പണ്ടു പാടിത്തന്നൊരായിരം
പാട്ടുകളുണ്ടുചുണ്ടി,ലെന്‍
പ്രായത്തിനപ്പുറം നീളു..
മക്കാവ്യഭാവപ്രദീപ്തികള്‍..

ഇനിയുമെടുക്ക നീ ജന്മം,
ഒരു സരസ്വതീയാമം കൂടി
നിനക്കായ് വിടരട്ടെ..
വരിക നീ, മനോജ്ഞമീ മലയാള--
തീരത്തിരുന്നൊന്നു പാടുക
വീണ്ടും, കേള്‍ക്കട്ടെ ഞങ്ങള്‍
നിനക്കിനിയുമൊരങ്കത്തി..
നുണ്ടിവിടെ ബാല്ല്യം..






-