QUOTES ON #അവിശ്വാസം

#അവിശ്വാസം quotes

Trending | Latest
16 DEC 2018 AT 21:38

ഒരുപാട് പേർ വിശ്വസിക്കുന്നു,

അവളുടെ രാത്രികളിൽ
ഉറക്കമുണ്ടാവുമെന്ന്...
അടുക്കളകൾ
അവൾക്കു മാത്രമായ്
നിർമിക്കപ്പെട്ടതാണെന്ന്..
അവൾക്ക് സ്വപ്നങ്ങളോ,
മോഹങ്ങളോ ഇല്ലെന്ന്...
അവളുടെ കണ്ണുകൾ
കരയാനുള്ളതാണെന്ന്..
സർവം സഹയാണെന്നും
ക്ഷമാശീലയാണെന്നും...

-


16 DEC 2018 AT 15:58

എനിക്കൊരു അജ്ഞാത കാമുകനുണ്ടെന്നും അയാളോട് പിണങ്ങുന്ന
ദിനത്തിലാണ് പുരുഷവിധ്വേഷം പൊട്ടിമുളക്കുന്നതെന്നും..
പ്രേമം മൂത്ത് കാമത്തിന്റെ വക്കിലെത്തുമ്പോഴാണത്രേ
സ്വയം രക്ഷയ്ക്ക് വേണ്ടി
എഴുതുന്നതെന്നും.. ഇതൊക്കെ സത്യമാണെന്ന് പറഞ്ഞാൽ കല്ലുവെച്ചനുണയാവും.. എന്നാലങ്ങട് നുണയാണെന്ന് പറയാനും വയ്യ.. സത്യത്തിന്റെ അംശം കുറച്ചൊക്കെയില്ലേ.. അതിൽ? ഒരുപാട് പേർ വിശ്വസിക്കുന്നോണ്ട് പിന്നെ അതെന്റെ കൂടി വിശ്വാസമായി ഇപ്പോൾ

-


16 DEC 2018 AT 23:27

ആകാശങ്ങളിൽ എവിടെയോ ഇരുന്ന് മനുഷ്യന്റെ പ്രവൃത്തികൾ വീക്ഷിച്ച് അടുത്ത ലോകം നിശ്ചയിച്ച് കൊടുക്കുന്ന ഒരു ദൈവമുണ്ടന്ന്.. അവരറിയുന്നില്ല, ആകാശങ്ങളും ആലയങ്ങളുമല്ല, മനുഷ്യമനസാണ് ദൈവത്തിന്റെ സിംഹാസനമെന്ന്! ആണിന്റെ കണ്ണീരിന്റെ നിരർഥകതയിൽ അവർ വിശ്വസിക്കുന്നു. അവരറിയുന്നില്ല, നെറ്റിയിലെ വിയർപ്പൊഴുക്കുന്നവന് കരയാനും അവകാശമുണ്ടെന്ന്! പെണ്ണിന്റെ അടിയൊഴുക്കിന്റെ അശുദ്ധിയിൽ അവർ വിശ്വസിക്കുന്നു. അവരറിയുന്നില്ല, അവളുടെ രക്തപ്പുഴകൾ അവരുടെ ജനനത്തിന് വേണ്ടിക്കൂടിയായിരുന്നുവെന്ന്! ഒരാണും പെണ്ണും ഒരുമിച്ചിരിക്കുമ്പോൾ ഉണരേണ്ട സദാചാര ബോധത്തിൽ അവർ വിശ്വസിക്കുന്നു. അവരറിയുന്നില്ല സഹോദരങ്ങളാകാൻ ഒരച്ഛന്റെ ചോരയാകണമെന്നോ, ഒരമ്മയുടെ ഉദരം പങ്കിടണമെന്നോ ഇല്ലായെന്ന്! രാത്രിയുടെ നിഴലിൽ പിച്ചിചീന്തപ്പെടുന്ന പെൺമ, ഇരയാണെന്നതിൽ അവർക്ക് തർക്കമില്ല. അവരറിയുന്നില്ല, പുതിയ ഇരകളെ അവർ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണെന്ന്! മനുഷ്യന്റെ വിശ്വാസ പ്രമാണങ്ങളിൽ കൂട്ടിയാലും കുറച്ചാലും മാറ്റമില്ലാത്തതായി അവശേഷിക്കുന്ന ഒന്നു മാത്രമേയുള്ളൂ- മരണം..അതവനെ പുല്കുക തന്നെ ചെയ്യും!

-


26 MAR 2019 AT 9:49

കരുതലിൻ കൈകൾ കരണത്ത് പതിഞ്ഞപ്പോൾ
കരയാൻ കണ്ണുകൾ മടിച്ചു....

-


29 JUN 2019 AT 23:06

പ്രാണനേ നീ നിൻ പാതി
പകുത്തു നൽകുക ഇരുൾവീണു
ചിതലരിച്ചൊരു മുറിയിലെ
കോണിലെങ്ങോ നീ പകരും
തൂവെളിച്ചം കാത്തുനില്പൂ
ശിഥിലമാമെൻ സ്വപ്നങ്ങൾ..

ഇരുൾ വീണ ലോകത്തിൻ
അന്ധമാം വിശ്വാസത്തിൻ
സദാചാരത്തിനാൽ പണിഞ്ഞ
ചങ്ങലയാൽ കെട്ടിയിട്ടൊരെൻ
പാദങ്ങളേ അഴിച്ചുവിട്ടു
നീ എൻ പാത തെളിച്ചിടേണം
നിൻ കൈകോർത്തു പിടിച്ചൊരു
മതില്കെട്ടുകൾ പണിയാതൊരാ
ജഗത്തിൽ ഇണകുരുവികളായ്
പറന്നുയരാമിനിയൊരു ജന്മാന്തരം..❤️

-


16 DEC 2018 AT 21:35

ഉൾകൊള്ളാനാവുന്നില്ല മതത്തിൻ പേരിൽ കാട്ടികൂട്ടുന്ന കോലാഹലങ്ങളെ, മനുഷ്യ വർഗത്തിനെന്തിനി അതിർവരമ്പുകൾ.

-


16 DEC 2018 AT 20:59

വിശ്വാസം എന്ന വാക്കിനേ
തന്നെ വിശ്വസിക്കാൻ കഴിയാത്ത വിധം
കാലം മുന്നോട്ട് പോയിരിക്കുന്നു.
എങ്കിലുമീ കാലത്തും
അന്ധവിശ്വാസത്തെയും
ആൾദൈവങ്ങളെയും വിശ്വാസമർപ്പിച്ചു
ജീവിക്കുന്ന ഒരു കൂട്ടം പേർ നമ്മുടെ
കൂട്ടത്തിൽ തന്നെ ഉണ്ട് ...
ആ വിശ്വാസത്തെയും ഭക്തിയെയും
ഈ ആൾദൈവങ്ങളും മറ്റും മുതലെടുപ്പ് നടത്തുന്നു.
എനിക്കൊരിക്കലും അതിനോട്
യോജിക്കാൻ കഴിയുന്നില്ല ആരാധനാലയങ്ങളിലും മറ്റുമുള്ള
ഭണ്ഡാരങ്ങൾ നിറക്കാൻ നാം നടത്തുന്ന
ആവേശവും കാണുമ്പോൾ പുച്ഛം തോന്നാറുണ്ട് ..
ഒരു നേരത്തെ ഭക്ഷണത്തിനായി
കൈ നീട്ടുന്ന ഒരുപാട് ജീവിതങ്ങൾ
നമ്മുടെ മുന്നിൽ കഴിയുന്നു അവരല്ലേ
ഇതിന് യഥാർത്ഥ അവകാശികൾ...
വിശപ്പിനോളം വരുമോ ആൾദൈവങ്ങൾ..

-


17 DEC 2018 AT 3:13

എന്നെ കാണാൻ നല്ല ഭംഗിയുണ്ടെന്നും ഞാനൊരു സംഭവം ആണെന്നും...

-


16 DEC 2018 AT 14:51



വിശ്വാസം എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്..............
ഒരു വ്യക്തി തനിക്കു ഏറെ പ്രിയപ്പെട്ടവനാകുന്നത് അയാളോട് വിശ്വാസം കൊണ്ടാണ്..........
ഒരു കുടുംബത്തിൽ ഏറ്റവും ആവശ്യമേറിയതും പരസ്പര വിശ്വാസം തന്നെയാണ്.....
അത് എന്ന് നഷ്ടപ്പെടുന്നുവോ അന്ന് ഈ ലോകത്തു ഏറ്റവും വെറുക്കുന്നത് ആ വ്യക്‌തിയോ ആ സന്ദർഭമോ ആയിരിക്കും ......
അന്തമായി ആരെയും വിശ്വസിക്കരുത്....
അപ്പോഴാണ് അവിശ്വാസം കടന്ന് വരുന്നത്...

-


16 DEC 2018 AT 14:31

ജനിച്ചു വളർന്നപ്പോൾ മുതൽ ഓരോ വിശ്വാസത്തിന്മേലാണ് നമ്മളോരോരുത്തരും ജീവിക്കുന്നത്.. ചില വിശ്വാസങ്ങൾ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ അടിയുറച്ചു പോയതാണെങ്കിൽ ചിലതു ഓരോ വ്യക്തികൾക്കു ജീവിതത്തിലുള്ള പ്രാധാന്യമനുസരിച്ചു നമ്മൾ തന്നെ മനസ്സിന് കല്പിച്ചു കൊടുക്കുന്നതാണ്. ഒരാളെ അന്ധമായി വിശ്വസിക്കുമ്പോൾ അവിശ്വാസത്തിനു അവിടെ സ്ഥാനമില്ലാതെ വരുന്നു.... ചിലപ്പോൾ അതിന്റെ ഫലം അനുഭവിക്കാൻ നമ്മുടെ ജീവിതം തന്നെ ബാക്കിയാകും. വിശ്വാസങ്ങളോരോന്നും ശരിയെന്നു തെളിയിക്കാൻ ഒരു ജീവിതം തന്നെ ചിലപ്പോൾ മതിയാകാതെ വരും എന്ന യാഥാർഥ്യം മറന്നു പോകുമ്പോഴാണ് പലപ്പോഴും ഇതു സംഭവിക്കുന്നത്.... പക്ഷേ, മനുഷ്യൻ മനുഷ്യനെ മറന്നു പ്രവർത്തിക്കുമ്പോൾ വിശ്വാസം എന്ന വാക്കിന്റെ പ്രസക്തിയെന്താണ്..? ആ അവസ്ഥയെ വിശ്വാസം എന്നതിനേക്കാൾ ചേരുന്നത് അന്ധവിശ്വാസം എന്നതു തന്നെയാണ്. എന്നാൽ അവിശ്വാസത്തിൽ നിന്നു അനുഭവങ്ങളിലൂടെ വിശ്വാസത്തിലെത്തിച്ചേരുമ്പോൾ അതിന്റെ മൂല്യം പതിന്മടങ്ങാകുന്നു....

-