"ആ തീവണ്ടിയാത്രകളും
വാതിലോരം കണ്ണുടക്കി
നിന്ന് കൈപിടിച്ച് തമാശകൾ
പറഞ്ഞെന്നെ ചിരിപ്പിച്ചിരുന്ന
കാടുപോലെ പുരികക്കൊടികളുള്ള,
നെറ്റിയിൽ തഴമ്പുള്ളൊരുനീയും
പൊക്കമില്ലാതേന്തിവലിഞ്ഞ്
നിന്റെ ചെവിയിൽ നുള്ളാറുള്ള,
നിന്റെ തോളിലുറങ്ങാറുള്ളൊരുഞാനും"
: "എനിക്കിനിയുറങ്ങാൻ കൂട്ടിനിതുമതി
നീ വരുവോളം.....!"
-