പുസ്തകത്താളുകളിൽ വിരലമർത്തുമ്പോൾ, കഥാപാത്രങ്ങളുടെ നെഞ്ചിലേക്ക് എന്റെ മുടി ചുരുളുകൾ വാരിവിതറുമ്പോൾ ഭൂമിയിലെ ഏറ്റവും ഭാഗ്യമുള്ള പ്രണയിനിയാവുകയാണ് ഞാൻ.. എത്ര തന്നെ ശ്രമിച്ചാലും മനുഷ്യരുടെ ലോകത്തിൽ അത്രത്തോളം ഉന്മാദം ഉണ്ടാകുമോ? എന്റെ മതിഭ്രമങ്ങളെ ശമിപ്പിക്കുവാൻ മനുഷ്യസഹജമായതൊന്നിനും സാധ്യമല്ലെന്ന തിരിച്ചറിവിൽ നിന്ന് മുളപ്പൊട്ടിയതാണീ വായന.. വരികളിലൂടെ കാണാത്ത ലോകത്തെ പരിണയിക്കുമ്പോൾ എന്റെ കണ്ണുകൾ നീലക്കടലാകുന്നു.. നിന്നിലെ എന്നെ വിഴുങ്ങി കഥകളിലേക്ക് ആവാഹിക്കുന്ന തിരയടങ്ങാക്കടൽ
-
വെള്ളക്കടലാസുകളിൽ
അച്ചടിച്ചത് മാത്രമല്ല
വായിക്കാനുള്ളത്.
ചിലപ്പോഴൊക്കെ
ഒരായിരം താളുകളുള്ള
സ്‌പന്ദിക്കുന്ന പുസ്തകവും
നമ്മളുടെ അരികിലുള്ളത്
വായിക്കാതെ പോയവരാവും
നമ്മളിൽ അധികവും.-
അക്ഷരങ്ങൾ കൂട്ടി വായിച്ചതും പഠിച്ചു തുടങ്ങിയതും
തറ
പറ
പന
എന്നൊക്കെ....
ഈ വാക്കുകൾക്കു ജീവിതവുമായി അഭ്യേത ബന്ധവും.....
അന്നും ഇന്നും 'തറ' തന്നെ...
'പറ'ഞ്ഞും,പറയിച്ചും......
'പന' പോലെ വളരുകേം ചെയ്തു.,..
വായന ദിനാശംസകൾ!-
തൊട്ടാൽ മറിയുന്ന പുസ്തകത്താളുകൾക്ക് എത്ര
വെട്ടം പകരാൻ ആകുമെന്നോ !!!!!!
-
ഞാനിനിയും
വായിക്കാൻ
കൊതിക്കുന്നു...
നീയെഴുതി കൂട്ടുന്ന
എന്നെ...!!-
READING BOOKS is the best way
to overcome your LONELINESS.-
It's amazing to experience many lives and still reside in the same body. That's the blessing a reader has. Read, fall in love with letters, and you will never know how loneliness feels like.
-