QUOTES ON #PRANAYAM

#pranayam quotes

Trending | Latest

ചങ്കിൽ കരിങ്കൽ കൊത്തിയ
കലിപ്പന്റെ കണ്ണിലും ഞാൻ കണ്ടു........
നിസ്സഹായതയുടെ ഒരു തുള്ളി കണ്ണീരു.....

-


2 MAR 2019 AT 22:23

പതിയെ എൻ മുടിയിഴകളിൽ
നീ വിരലോന്നോടിക്കും നേരം..
നരയായി തോന്നുമേതെങ്കിലും
നൊമ്പരം നിൻ കണ്ണുകളിൽ തടഞ്ഞാൽ...
പതിയെ ഞാൻ അറിയാതെ എടുത്ത് കളയണം...
എന്നോ ഞാൻ അറിയാതെ...
എന്റെ ഹൃദയം പറിച്ചെടുത്ത പോലെ...

-


20 OCT 2020 AT 19:32

വാക മരത്തിൻ ചുവട്ടിലിരുന്ന് ഞാനെഴുതിയ വരികളിലത്രയും നിന്നെ കുറിച്ചുള്ള ഓർമ്മകളായിരുന്നു !

-


14 OCT 2020 AT 15:06

അടുക്കും തോറും അടിമപ്പെടുന്ന ലഹരിയാണത്രെ പ്രണയം !!!

-


25 DEC 2019 AT 22:10

നഷ്ടപ്രണയത്തെയും ജീവിതത്തെയും കുറിച്ച് ഇത്രയും തീഷ്ണമായി എഴുതിയ. മറ്റൊരു കവിയില്ല....

അയ്യപ്പൻ 🖤🖤🖤🖤

-


25 AUG 2020 AT 17:46

നിന്നിൽ നിന്നും വേരറ്റുപോകാത്ത എന്റെ
പ്രണയത്തിന്റെ മുന്തിരിത്തോപ്പുകളിലപ്പോഴെങ്കിലും
മുന്തിരിക്കുലകൾ തളിർക്കട്ടെ ....
നിന്റെ മൗനങ്ങൾക്കുള്ളിൽ ഈ സ്നേഹത്തിന്റെ
ഓസ്യത്ത് ഓർക്കുമ്പോൾ വല്ലപ്പോഴുമെങ്കിലും
ഒരു ഓർമ്മചെരാതു കൊളുത്തുക ..
നിനക്കായി മാത്രം നിനക്കു വേണ്ടി മാത്രം
മണ്ണിലും വിണ്ണിലു തിളങ്ങുന്ന
ഒരു നക്ഷത്രമായി ഞാനപ്പോൾ
മൗനത്തിന്റെ ഇരുട്ട് മുറിച്ച്
നിന്നടുത്തെത്തും
🎃🎈

-



നിശയിൽ...
നിലാവിന്റെ നീലിമയിൽ...
നിന്റെ കൈകോർത്തുപിടിച്ച്
നീ അറിയാതെ, നിന്നെ നോക്കി
ആ നീളമേറിയ വഴിയിലൂടെ നടന്ന നിമിഷങ്ങളാണെന്റെ പ്രണയം.

-



എനിക്കുനേരേ തുറന്നിട്ട വാതിലുകളെല്ലാം ഉപേക്ഷിച്ച്
അടച്ചിട്ട നിന്റെ വാതിലിനുമുന്നിൽ ഞാൻ കാത്തിരുന്നു.
ആ കാത്തിരിപ്പിനൊടുവിലാണ് നീ എന്റെ സ്വന്തമായതും.

-


26 NOV 2018 AT 7:58

എനിക്ക് പ്രണയം
ചോറ്റുപാത്രത്തിലെ
ചോറിനോടും😋

-


21 NOV 2018 AT 21:35

ഓർമ്മകളിലും,സ്വപ്നങ്ങളിലും
നീ എന്റെ കൂടെ ജീവിക്കുമ്പോൾ..

നിന്റെ കൂടെ ജീവിക്കാൻ
ഞാൻ എന്തിന്
മറ്റൊരു ജന്മം കാത്തിരിക്കണം..

-