QUOTES ON #MALLUBLOGGER

#mallublogger quotes

Trending | Latest
14 MAY 2019 AT 22:20

ആമുഖങ്ങളിൽ നിങ്ങൾ
അവനെ തിരയരുത് ..!! ഗഹനമൗനങ്ങളിലും,
നിറവാചാലതയിലും
കണ്ണോടിക്കുക..
ഒരു നേർത്ത രേഖ പോൽ
അവനുണ്ടാകും..!!

-


27 OCT 2018 AT 19:11

"ഹൃദയരക്തത്തില്‍ ചാലിച്ചെഴുതുന്ന വരികള്‍ക്കേ ജീവനുണ്ടാകു..
കൈവിട്ടു പോകുമെന്നറിയാമായിരുന്നിട്ടും
സ്നേഹിക്കുന്നവർ..
തിര വന്ന് തല്ലിയുടയ്ക്കുമെന്നറിയാമായിരുന്നിട്ടും
മണല്‍ വീട് കെട്ടുന്നവർ..
ഇവര്‍ക്കൊക്കെ കാണും ഓരോ കദനകഥകള്‍...
നഷ്ടമാകുമെന്നറിയാമായിരുന്നിട്ടും
വെറുതെ..
പടുത്തുയര്‍ത്തുന്നവർ...."

-



തലയിൽ
ഒരു വേദന
രൂപപ്പെടുന്നുണ്ട്
തലവേദന..
ഇപ്പോൾ
അതെനിക്ക്
ഒഴിഞ്ഞു പോകാത്ത
"തലവേദനയായി"
തുടരുന്നുണ്ട്

-


27 JAN 2019 AT 14:09

സ്നേഹം അളന്നു കണ്ടുപിടിക്കുന്ന
ഒരു തുലാസാകണം...
ആ തുലാസ്സിലേക്കു
ഹൃദയം പകരണം...
കടലോളം ആഴമുള്ള
നിശബ്ദതകളും,
കൊല ചെയ്യപ്പെട്ട വാക്കുകളും
ഒരു തട്ടിൽ തൂക്കണം..
വാക്കുകളുടെ പെരുമഴയും,
പ്രകടനങ്ങളുടെ ചാതുര്യവും
നിറഞ്ഞ മറ്റെ തട്ട്
നിലം തൊടാതെ
നിൽക്കുന്നത് ലോകത്തിന്
കാട്ടി കൊടുക്കണം..!!

-


15 AUG 2019 AT 13:35

സ്വാതന്ത്ര്യം

അന്തമായ ആകാശം
നിനക്കു മുന്നിൽ
തുറക്കപ്പെടുമ്പോൾ
നീ അനുഭവിക്കുന്ന വിശാലതയുടെ പേരാണ് സ്വാതന്ത്ര്യം ..

കൈയിൽ പിടിച്ച തൂലിക ഹൃദയതാളത്തിനൊത്ത്‌
ചലിപ്പിക്കാൻ കഴിയുമ്പോൾ
നീ കോറിയിടുന്ന വരികളിൽ തെളിയുന്നതാണ് സ്വാതന്ത്ര്യം...

സ്നേഹിക്കാനും ജീവിക്കാനും
ജാതിയുടെയോ മതത്തിന്റെയോ കൊടിയുടെയോ നിറം ആവശ്യം
ഇല്ലാതെ വരുമ്പോൾ
നീ പറന്നുയരുന്ന വിഹായസ്സാണ്
സ്വാതന്ത്ര്യം...

നിന്റെ കാലടികൾ നീ തന്നെ നിശ്ചയിക്കുമ്പോൾ
നീ അറിയുന്ന ദിശാബോധത്തിന്റെ പേരാണ് സ്വാതന്ത്ര്യം..

നിന്നിലെ ശരിയെ പുൽക്കാനും
തെറ്റിനെ തിരുത്താനും
കഴിയുമ്പോൾ
നീ എത്തിച്ചേരുന്ന അവബോധത്തിന്റെ വർണ്ണമാണ് സ്വാതന്ത്ര്യം...

ഇഷ്ടപ്പെട്ട ഭക്ഷണം
കഴിക്കുമ്പോൾ
നീ അനുഭവിക്കുന്ന നിറവിന്റെ
പേരാണ് സ്വാതന്ത്ര്യം...

സ്വപ്നങ്ങൾക്ക് അതിരുകൾ ഇല്ലാതെ നിറം പകരുമ്പോൾ
നീ കാണുന്ന യാഥാർത്ഥ്യമാണ്‌
സ്വാതന്ത്ര്യം...

ഇങ്ങനെ എന്തെല്ലാമോ ആണ്
സ്വാതന്ത്ര്യം ...
ഇവയൊന്നും അല്ലെന്ന് തോന്നുന്നെങ്കിൽ
സ്വാതന്ത്ര്യം എന്നു പറയുന്നതിനെ തെറ്റായി ആരോ പറഞ്ഞു പഠിപ്പിച്ചു എന്നു വേണം കരുതാൻ...!!

-


26 OCT 2019 AT 15:21

എന്റെ കണ്ണ് നീ
മൂടി വെച്ചതിനാൽ
എനിക്ക് അത് കാണാൻ
കഴിയാതെ പോയി പ്രിയേ...

-


13 FEB 2020 AT 22:49

ഋതുക്കളുടെ ക്യാൻവാസിൽ
ഒരു ചിത്രമായി പകരപ്പെടാൻ
വെമ്പുന്ന ചായങ്ങൾ പോലെ..
ജീവൻ നിറഞ്ഞ
കവിതയാണ് നമ്മൾ..

വർണ്ണതാളുകളിൽ തുന്നിപ്പിടിപ്പിക്കുന്ന
നേർത്ത ഈരടികളിൽ പോലും
'നമ്മൾ'
നിറയപ്പെടുന്നത്
എത്ര താളാത്മകമായിട്ടാണ്...

ഇനി നമുക്ക് ചെവിയോർക്കാം..
ആത്മാവിന്റെ സ്പന്ദനങ്ങൾ
ഒരു രാഗമാലയായി
ഈണത്തിൽ കേൾക്കാം...

ശൂന്യതയുടെ കടലാഴങ്ങൾ
പോലും കേൾക്കാറുള്ള
നമുക്കിടയിലെ മൗനത്തിന്റെ ആർദ്രസംഗീതം..!!

ഇത് കേട്ട് ഋതുകൾക്കപ്പുറം നിന്ന്
നമ്മൾ പുഞ്ചിരിക്കുന്നുണ്ടാകും.. !!

പൂക്കളാൽ നിറഞ്ഞുതളിർക്കുന്ന വസന്തം പോലെ.. !!

നമ്മൾ...!!

-


23 DEC 2019 AT 19:57

ഞാൻ നിഴലെന്ന് പറയുമ്പോൾ
നീ നിലാവെന്ന് പറയുന്നത് തന്നെയാവണം
നമ്മളൊന്നാകാൻ കാരണം 😎

-


22 DEC 2019 AT 16:02

ഒരു പ്രണയത്തിന് നിങ്ങളിൽ
എന്തുമാറ്റമാണ് വരുത്താനാവുക
എന്ന് ചോദിക്കുന്നവരോട്

ആത്മാർത്ഥമായ ഒരു പ്രണയത്തിന്
നിങ്ങളിലെ നിങ്ങളെ നിസ്സാരമാക്കി
മറ്റൊരാളെ
അവിടെയെന്നെന്നേക്കുമായി
നിലനിർത്താൻ കഴിയും
പിന്നെ നിങ്ങൾ കാണുന്നതും അറിയുന്നതും
ചിന്തിക്കുന്നതും കേൾക്കുന്നതും
ആ ഒന്നിന്റെ ഉള്ളമാണ്
എന്നതുതന്നെയാണ് പ്രണയത്തിന്റെ ശക്തി !!!

-


2 APR 2020 AT 8:49

വരികളിൽ.. നിറങ്ങളിൽ..
സംഗീതത്തിൽ.. ശിലയിൽ...
അവർ നിറയപ്പെടും...

മൗനം കൊണ്ടവർ കഥപറയും..
പുഞ്ചിരി കൊണ്ടവർ ലോകം പണിയും..

പറന്ന് കൊതിതീരാത്ത
ശലഭങ്ങളെ പോലെ കൽപ്പാന്തകാലത്തോളം
വിഹായസ്സിൽ അവർ ഒന്നിച്ച്
പറന്ന് നടക്കും..

ഒരേ കിനാവായി..
സ്പന്ദനമായവർ മാറും...

ഋതുകളുടെ താളുകളിൽ
പിന്നെന്നോ നക്ഷത്രങ്ങളായവർ പുനർജനിക്കും..!!

-