QUOTES ON #MALAYALAM

#malayalam quotes

Trending | Latest
17 HOURS AGO

തനിച്ചിറങ്ങിയാൽ എല്ലാ ദൗത്യങ്ങളും പൂർത്തിയാവണമെന്നില്ല. എന്നാൽ, തുനിഞ്ഞിറങ്ങിയാൽ പൂർത്തിയാകാത്ത ഒരു ദൗത്യവുമില്ല.

-


27 MAR AT 10:24

ഹൃദയം ഒരു ജീവിതം

സന്തോഷത്തിലും സങ്കടത്തിലും ഹൃദയത്തിന് തുല്യ പങ്കുണ്ട്,
അതുപോലെ ജീവിതത്തിലും മരണത്തിലും
ഹൃദയത്തിന് തുല്യ പങ്കുണ്ട്,
അതിനാൽ ഹൃദയത്തെ സംരക്ഷിക്കുക,
ഹൃദയമില്ലെങ്കിൽ ജീവിതം ഇല്ല....
അല്ലേ ?

-


27 MAR AT 8:30

“Listen like a fool,
think like a wise."

-


27 MAR AT 5:43

ദുഃശ്ശീലങ്ങളുടെ കാല്‍ച്ചങ്ങലകളില്‍നിന്ന് മോചിതരാകാതെ ഒരാകാശത്തിലേക്കും ആർക്കും പറക്കാനാകില്ല.., ചെയ്ത തെറ്റുകൾ ആവര്‍ത്തിക്കുന്നതിന്റെ പേരാണ് ദുഃശ്ശീലങ്ങള്‍.

-


27 MAR AT 5:39

ജീവിതത്തിൽ തെറ്റുകൾ അറിയാതെ ചെയ്‌തേക്കാം അല്ലെങ്കിൽ സംഭവിച്ചേക്കാം. പക്ഷേ, ആവര്‍ത്തിച്ചു ചെയ്യുമ്പോള്‍ ചെയ്തുപോയ തെറ്റിൻ്റെ ഗൗരവം മനസ്സില്‍ കുറഞ്ഞുവരും.., തെറ്റാണ് എന്ന് അറിഞ്ഞാല്‍ പിന്നെയത് ആവര്‍ത്തിക്കാതിരിക്കലാണ് വിവേകിയുടെ വഴി.

-


26 MAR AT 5:49

ജീവിതമാകുന്ന പുസ്തകത്തിൽ നിങ്ങൾക്ക് തൃപ്‌തിയില്ലാത്ത അധ്യായങ്ങൾ സ്വാഭാവികമാണ്. പക്ഷെ, വായന തുടരുക.. മനോഹരമായ ഭാഗങ്ങളും വരാനുണ്ട്❤️

-


25 MAR AT 4:47

വീഴ്ചകൾ മറച്ചുവെക്കുന്നവരോ വീണിടത്തു കിടന്ന് ഉരുളന്നവരോ പരാജയങ്ങളിൽ തളരുന്നവരോ അല്ല; വീഴ്ച്ചകൾ തിരുത്തുന്നവരും വീണ്ടും വീഴാതിരിക്കാൻ ശ്രമിക്കുന്നവരും തളരുമ്പോൾ ഉയർത്തെഴുന്നേൽക്കാൻ ശ്രമിക്കുന്നവരും ആണ് ജീവിതത്തിൽ വിജയം കൈവരിച്ചിട്ടുള്ളത്.

-


24 MAR AT 14:34

ഗോത്രവർഗ്ഗക്കാരെന്നും തൊലിനിറമില്ലാത്തവർ എന്നും ആർപ്പുവിളികൾ ഉയരും.ഇപ്പോൾ കാണുന്ന പ്രഹസനങ്ങൾ ഒക്കെ മറന്നാൽ മനുഷ്യമനസ്സിൽ കറുപ്പ് എന്നും അപശകുനം തന്നെ.രാത്രിയിലെ അന്ധകാരത്തിന്റെ ഭീകരത മറക്കുന്ന തൂനിലാവെട്ടമെന്നല്ലാതെ,ചന്ദ്രൻറെ യശസ്സിന് മാറ്റു കൂട്ടുന്ന തമസ് എന്ന് ഇന്നലെ വരെ ആരും വാഴ്ത്തി കേട്ടില്ല.കുടുംബാംഗങ്ങൾ മുതൽ സമൂഹം വരെ നീളുന്നു 'കറുപ്പ്' എന്ന അപകർഷതാബോധം മനസ്സിൽ കുത്തി നിറച്ചുള്ള ഈ ചവിട്ടി താഴ്ത്തൽ.അല്ലെങ്കിൽ തന്നെ കറുത്തവന്റെ കണ്ണുനീരിന് എന്ത് വില?കേരളത്തിന് ഒരു സുപ്രഭാതത്തിൽ പെട്ടെന്നുണ്ടായ ഈ കറുപ്പ് ഭ്രമത്തെക്കുറിച്ച് ഓർക്കുമ്പോൾ വല്ലാത്തൊരു പുളകം കൊള്ളൽ!ലോകം നമ്മുടെ ഒത്തൊരുമ കണ്ട് പഠിക്കട്ടെ.ഏവർക്കും നന്മ നേരുന്നു!

-


24 MAR AT 14:29

കേരളം അങ്ങനെ നന്മമരങ്ങളുടെ നാട് കൂടിയായി മാറി.എവിടെ തിരിഞ്ഞു നോക്കിയാലും കറുപ്പിന്റെ ഏഴഴകിനെ പുകഴ്ത്തുന്നവരും അതിൻറെ ഐശ്വര്യത്തെ വർണ്ണിക്കുന്നവരും മാത്രം.
ശരിക്കും " ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി " എന്ന് പാടാൻ തോന്നുന്നു ! അല്ലെങ്കിൽ വേണ്ട,നൃത്തത്തിനും നാടകത്തിനും പതുക്കെ തിരശീല വീഴും.കവിഭാവനയിൽ കാക്കകൾ വീണ്ടും ദുഃഖത്തിൻ്റെ പ്രതീകവും വെള്ളരിപ്രാവുകൾ സമാധാനവുമാകും.കറുത്തവളുടെ ഹൃദയത്തെ പ്രണയിക്കാനോ കറുത്തവന്റെ സ്വപ്നങ്ങളെ മനസ്സിലാക്കാനോ ആരുമുണ്ടാകില്ല.പ്രപഞ്ചത്തിന്റെ എല്ലാ കോണുകളിലും കറുത്തവർ എന്നും അടിച്ചമർത്തപ്പെട്ടു കൊണ്ടിരിക്കും

-


23 MAR AT 14:28

ഒരു ഓർമ്മയായി സൂക്ഷിക്കുക, ഒരിക്കൽ ഞാൻ പുഞ്ചിരിച്ചത് നിങ്ങൾ കാരണമാണെന്ന് പറയുക!

-