മറഞ്ഞിരിക്കുമെങ്കിലും..
നിറമുള്ള സ്വപ്നത്തിൽ നീ പതിയെ ചിരിക്കുമ്പോൾ
മഴവില്ല് പോലെ ഞാൻ കാണ്മു നിന്നെ.
ഒന്ന് കാണാതെ നിന്നെ ഞാൻ പ്രണയിച്ചിടുമ്പോഴും മേഘത്തിൻ മാറിലായ് നീ ഒളിച്ചിടുന്നു.
ഒരുനേരമെങ്കിലും കാണെണമെന്നുഞാൻ വെറുതെ നിനച്ചിരിക്കുമ്പോഴും,
അറിയാതെ പോലും നീയെൻ മുൻപിൽ വരാതെ എവിടെയോ മാറി ഒളിച്ചിരുന്നു.
വൃഥതൻ മാറിലായി ഞാനോ തലചായ്ക്കുമാം നേരം,
വാനിലോ നിന്നെ കാൺമൂ ഞാനോ,
നിന്നെ കണ്ടൊരാ നേരത്ത് പുഞ്ചിരിതൂകി ഞാൻ എൻ അരികത്തു നിന്നൊരാ കാട്ടിനിന്നെ,
ആനേരമെൻ മിഴികൾ ശോഭിപ്പൂ എങ്കിലും നിൻ അരികിലെത്തുവാൻ ഏറെ ദൂരം.
ഇന്നു ഞാനറിയാതെ പോലുമീ ദൂരമോവാനോളമാസ്വദിപ്പൂ..
-