പാതിയായവൾ
തന്റെ പ്രണയവും
ജീവിതവും
ലോകവുമെന്ന്
അടയാളപ്പെടുത്തിയവൻ,
കൈലാസനാഥൻ....!!!-
പ്രണയിക്കുന്നത്,
അത് ശിവനെപ്പോലെ
ആയിരിക്കണം.
ജീവന്റെ പാതിയായവളെ
നഷ്ടമായിട്ടും
മറ്റൊരുവളെ തേടാതെ
വിരക്തിയെ പ്രണയിച്ച്
അപൂർണ്ണമായ പ്രണയത്തിന്റെ
പൂർണ്ണതയ്‌ക്ക് വേണ്ടി
തന്നുടലിനോട് ചേർത്ത് വെച്ച
അവളുടെ പുനർജ്ജന്മത്തിനായ്
കൊടും തപസ്സിൽ മുഴുകിയ
പരമശിവനെ പോലെ...!!-
ശാന്തസ്വരൂപനാം
മഹാദേവൻ മിഴിനീർ
വാർത്തതും
കോപാഗ്‌നിയിൽ
ഈരേഴുലോകം
വെന്തുരുകിയതും
സംഹാര താണ്ഡവമാടി
ഹൃദയം പൊട്ടി കരഞ്ഞതും
നിൻ വിയോഗത്താൽ
സതി...
പ്രാണന്റെ പാതി നീ സഖീ
പ്രണയം നിന്നോടല്ലേ സഖീ
എന്നിലെ പാതിയും നീ എന്നിലെ
ശക്തിയും നീയേ...
-
ദേഹത്യാഗം ചെയ്യേണ്ടിവന്നിട്ടും
ജീവന്റെ പാതിയായി തന്നുടലിനോട്
ചേർത്ത് വെച്ച പ്രാണപ്രിയന്റെ
തപസ്സിന് മുൻപിൽ സതിയ്ക്ക്
പുനർജനിക്കണമായിരുന്നു
ശ്രീപാർവ്വതിയായ്...
അവാച്യമായ പ്രണയസാഫല്യത്തിന്റെ
പരമാത്മ ഭാവമായ
അർദ്ധനാരീശ്വരനായ്.-
പ്രണയം എത്രമാത്രം തീവ്രമാകുന്നുവോ
അത്രമാത്രം പ്രണയാഗ്നി ഭരിതമാകുന്നു
പ്രണയ വിരഹവും....!!!-
എന്റെ എല്ലാ ശ്വാസത്തിലും നീയാണ്
ഭോലെനാഥ്
എന്റെ സന്തോഷത്തിൽ നീയാണ് ഭോലെനാഥ്
നീയില്ലാതെ എന്റെ ജീവിതത്തിൽ ഒന്നുമില്ല
കാരണം, നീയെന്റെ ജീവിതം മുഴുവൻ നിറഞ്ഞു നിൽക്കുകയല്ലേ
നീ ഞാൻ തന്നെയാണ് മഹാദേവ
-
ഹൃദയങ്ങളുടെ ബന്ധം വളരെ ലളിതമാണ്, ശിവനെ ലഭിക്കാൻ സതി എത്ര ജന്മങ്ങൾ എടുത്തു.
-
ശിവൻ ദിവ്യനാണ്, പാർവതി അവന്റെ ആത്മാവാണ്. മഹാദേവിന്റെ നാട്ടിൽ എല്ലാ തിന്മയും ഉന്മൂലനം ചെയ്യപ്പെടുന്നു
-
The relationship of hearts is so simple, how many births Sati took to get Shiva.
-