മഴമേഘങ്ങളുടെ നിഴൽ പതിക്കുമ്പോൾ,മലമടക്കുകളുടെ ദൃശ്യം.
പ്രകൃതി കാഴ്ചയുടെ വിരുന്നൊരുക്കുന്നു.-
മന്ത്രം
മഴയിലും കാറ്റിലും
ആടിയുലയുമാ
വൃക്ഷങ്ങൾതമ്മിലെന്തോ
മൊഴിയുന്നുണ്ടാവാം.
മഴയുടെ കുളിരിൽ
നനയുന്നതിൻ ആനന്ദമോ?
കാറ്റിൻ ശക്തിയാ-
ലാടുന്നതിൻ ഭയമോ?.
ഒരിക്കൽ ആ വേരുകൾ
അടർന്നു വീഴാനുള്ളതാ
ണെന്നമന്ത്രമോ?
-
ഇനിയും പൂക്കും.
പൂക്കാതിരിക്കില്ല.
ഇനിയും കായ്ക്കും.
കായ്ക്കാതിരിക്കില്ല.
മഞ്ഞും മഴയും പെയ്യും.
പെയ്യാതിരിക്കില്ല.
ദിനരാത്രങ്ങൾ മാറും.
മാറാതിരിക്കില്ല.
നന്മകൾ പൂക്കും.
പൂക്കുമോയെന്നറിയില്ല.
സ്നേഹങ്ങൾ കായ്ക്കും.
കായ്ക്കുമോയെന്നറിയില്ല.
ശാന്തി സമാധാനം പെയ്യും.
പെയ്യുമോയെന്നറിയില്ല.
ജനനവും മരണവും മാറും.
മാറുമോയെന്നറിയില്ല.
പ്രകൃതി അതിൻ താളം...
തെറ്റാതെ ആടും.
മനുഷ്യാ നീ അതിൻ താളം...
തെറ്റിക്കാതിരുന്നാൽ.
-
വിജനമായ വഴിയിലൂടെ ആരോടെന്നില്ലാതെ കുശലം
പറഞ്ഞ് നടന്നകലണം..
വിജനതയുടെ അന്തരീക്ഷവും
പ്രകൃതിയുടെ നിറക്കാഴ്ച്ചകളും
മതിവരുവോളം ആസ്വദിക്കണം..-
പ്രകൃതി ഷോബിതയാകുന്ന നിമിഷം
ദൈവമേ ആകാശം ഒരു പുതപ്പു പോലെ ഭൂമിയുടെ മുകളിൽ പതിച്ചുവെങ്കിൽ വേർപാടിന്റെ വേദന ഇന്ന് അനുഭവിക്കില്ലായിരുന്നു......-