24 MAR 2018 AT 19:47

നോക്കെത്താ ദൂരത്തോളം
അറിവില്ലാത്തതൊനില്ല
മുഴുവൻ, അറിയുന്നതുമൊന്നില്ല

ജലമെന്തെന്നറിയാം, അതു ദാഹമകറ്റും
പക്ഷെ, അതിനപ്പുറം എന്തെന്നറിയില്ല
കാറ്റായ് തഴുകുന്നതും, മഞ്ഞായ് കുളിരുന്നതും
തീയതു ചൂടായ് ഉരുക്കുന്നതുമറിയാം
അതിനപ്പുറം, ഉപയോഗത്തിനപ്പുറം അതെന്ത്?
ഈ ദേഹമെത്, മനസ്സെന്ത്?

അറിവല്ലാതിവിടൊന്നില്ല, മുഴുവൻ അറിയുന്നതുമൊന്നില്ല
എന്തെന്നാൽ
അറിവതെല്ലാം വെറും ജഡം
അറിയുന്നതൊന്നേ അതു ചൈതന്യം
അതു ഞാനെന്ന ജഡമല്ല, അതു ഞാനും ജഡമെന്നറിയുമ്പോൾ
എല്ലാ ജഡത്തിനുമപ്പുറം ഉണരുന്ന ചൈതന്യം

- Sp