Soumya Gopalakrishna   (©Soumya Gopalakrishna)
1.4k Followers · 287 Following

Joined 10 December 2018


Joined 10 December 2018
28 MAR AT 4:26

വാക്കുകൾ
ആത്മാവിനുള്ളിൽ
നിന്നും വരുന്നതായിരിക്കണം...
എങ്കിൽ മാത്രമേ
പറയുന്ന ഓരോ വാക്കിനും
സൗരഭ്യം ഉണ്ടാവുകയുള്ളൂ..
അത് കേൾക്കുന്ന
മനസ്സിന് ആ വാക്കുകളെ
ആസ്വദിക്കാനും
കഴിയുകയുള്ളൂ.....

-


26 MAR AT 22:31

അകലങ്ങൾ എത്ര തന്നെ
അകലങ്ങൾക്ക്
വഴിയൊരുക്കിയാലും
പടിയിറങ്ങാത്ത ചില
ഇഷ്ടങ്ങളുണ്ട്....
ആ ഇഷ്ടങ്ങളിലെ
അകലങ്ങൾ ചിലപ്പോൾ
വേദന നൽകുമെങ്കിലും
മറ്റ് ചിലപ്പോൾ
ആ അകലങ്ങളിലെ
ഇഷ്ടങ്ങൾ മനോഹാരിത
സമ്മാനിക്കാറുമുണ്ട്.....

-


24 MAR AT 9:53

പനിനീർപ്പൂവിന്റെയിതളുകൾ മെല്ലെ
പാടിയുണർത്തുന്ന പ്രണയമായ് നീ
പനിമതി ചൊരിയുന്ന പാൽനിലാവിൽ
പതിയെയണഞ്ഞെന്നെ പ്രണയിക്കുക...

-


24 MAR AT 9:00

കാണാതെയിരിക്കുവാനാശിച്ചുവെങ്കിലും
കാണാതെയിരിക്കുവാനാവതില്ലെന്റെ
കനവിലെ കാനന ചോട്ടിലായണഞ്ഞൊരു
കരളിന്റെ കരളായ കാമിനീ നിന്നെ...

-


24 MAR AT 6:16

നടനസൗന്ദര്യത്തിന്നാധാരമായി
വെളുപ്പെന്ന വർണ്ണത്തെ മാത്രമായ്
വീണ്ടുവിചാരമില്ലാതെ പാടിപ്പുകഴ്ത്തുന്നോർ
വിവരമില്ലായ്മയുടെ വിഴുപ്പ് ചുമക്കുന്ന
വിഡ്ഢികളാണെന്ന് കരുതീടുക...

-


24 MAR AT 6:04

ആശയറ്റൊരു മനുഷ്യന്റെയുള്ളിൽ
ആശകൾ വീണ്ടുമുണർന്നീടുകിൽ
ആശകൾ മൂടിയ മൂഢസ്വർഗ്ഗത്തിൽ
ആശയോടെ വസിപ്പാനവനാശയുണ്ടാകുമോ..??

-


24 MAR AT 4:24

പ്രണയമേയൊരു നാളിലന്നെന്റെ
ഹൃദയത്തിൽ നിൻ മിഴിമുനകളാ
ലെഴുതിയനുരാഗമിന്നുമെന്നുള്ളി
ലൊരിയ്ക്കൽക്കൂടി നിറയ്ക്കുമോ..??

-


22 MAR AT 19:10

മൗനങ്ങളുടെ നിലവറയിൽ
താഴിട്ട് പൂട്ടി വച്ചിരുന്ന
ചിന്തകൾ കുതിച്ചു മറിയുന്നുണ്ട്..
ഹൃദയം ഉരുക്കു കോട്ടയുടെ
ചുവരുകൾ കെട്ടിപ്പൊക്കുന്നുണ്ട്..
എങ്കിലും രാത്രിയുടെ
ചിതറിത്തെറിച്ച നിലാവിന്റെ
കണികകളിൽ മനസ്സ്
പിടഞ്ഞു വീഴുന്നുണ്ട്..
ആർദ്രമാകുന്ന മിഴികൾ
വാർന്നൊഴുകാതിരിക്കുവാൻ
അധരങ്ങളെ കൂട്ടുപിടിക്കുന്നുണ്ട്...
ഇരവെന്നോ പകലെന്നോ
ഇല്ലാതെ ഓരോ നിമിഷവും
നിദ്രയെ മാടി വിളിക്കുന്നുണ്ട്...
ഉദയം കാത്തിരിക്കുന്ന
അസ്തമയത്തിന്റെ നിദ്രയെ
അല്ല,, ഉണരാത്ത ഉണർവ്വിന്റെ
ഉദയത്തെ പുണരാത്ത
നിദ്ര....ഒടുവിലത്തെ നിദ്ര...

-


16 MAR AT 18:40

വിരഹമേ നീയെന്നിൽ പടരുന്ന നേരത്ത്
ഉരുകിയെരിയുന്ന ഉള്ളിന്റെ നാദങ്ങൾ
സായന്തനത്തിന്റെ ശീതളിമ തെളിയുന്ന
തിരകളെഴുതുന്ന നുരകളായി പൊങ്ങുന്നു മെല്ലെ..

അലസമാം കാറ്റിന്റെ തഴുകലിൽ ഞാനെന്റെ
ഇരുമിഴികളും പൂട്ടി നിന്നോർമ്മയിൽ മയങ്ങുമ്പോൾ
മറന്നിട്ടും മറക്കാത്ത മധുരമാം കാലത്തിൻ
സുഖമുള്ള നോവിന്റെ ദീപമണയുന്നു മെല്ലെ..

വിട ചൊന്ന് മടങ്ങുന്ന ഓരോരോ നാളിന്റെ
രാത്രി തൻ ചോട്ടിലെ ഇരുണ്ടൊരാ പുതപ്പിലായ്
നീ പാതി മറന്നൊരു പാട്ടിന്റെ താളത്തിൽ
നിനക്കായ് വീണ്ടും ഞാൻ കാവ്യം രചിക്കുന്നു മെല്ലെ...

-


16 MAR AT 11:58

പുകമറയ്ക്കുള്ളിലെ
ഞാൻ....

-


Fetching Soumya Gopalakrishna Quotes