Aloshy ✍️   (Aloshy)
1.2k Followers · 369 Following

read more
Joined 1 June 2018


read more
Joined 1 June 2018
23 MAR AT 21:24

എന്റെ
ശരീരത്തിനായി
വിശക്കുന്നവരോട്...!

-


19 MAR AT 13:21

എന്നെകൊണ്ടാവില്ലെന്നും
അതിനുളള ധൈര്യം
എനിക്കില്ലെന്നും നിനക്കറിയായിരുന്നില്ലേ...!!

എങ്കിൽ പിന്നെ...
നമുക്ക് നമ്മളെ
പരസ്പരം നഷ്ടപെടും മുന്നേ
നിനക്കെങ്കിലും ഒന്ന് പറഞ്ഞു നോക്കായിരുന്നില്ലേ....!!

ഇഷ്ടായിരുന്നു...ന്ന്...!

-


22 SEP 2023 AT 22:09

നിന്നെ നഷ്ടപ്പെട്ടെന്ന യാഥാർഥ്യം കൂടെയുള്ളിടത്തോളം കാലം,
നീയെന്ന ഭൂതകാലത്തിൽ
ജീവിക്കാനാണെനിക്കിഷ്ട്ടം...!

-


23 AUG 2023 AT 23:26

പുഴയെത്ര കടലായാലും
തിരമാലക്കുപ്പ് കയ്ക്കും...!

-


20 JUN 2023 AT 21:17

പരസ്പരം
നഷ്ടപ്പെട്ടുവെന്നതൊഴിച്ചാൽ,
നമുക്കിടയിലെ പ്രണയത്തിന്
എന്ത് മാറ്റമാണ് സംഭവിച്ചിട്ടുള്ളത്..?

-


26 SEP 2022 AT 17:13

സീതക്ക്,

..........
..........
..........


സ്നേഹപൂർവ്വം

റാം

-


23 JUL 2022 AT 21:00

"Do you miss anyone?"
"I miss myself...!"

-


18 JUL 2022 AT 19:40

മറവികളുടെ കനൽവഴികളിലാണ്
വീണ്ടും നമ്മൾ കണ്ടുമുട്ടുന്നതെങ്കിൽ
ഒരിക്കൽക്കൂടി എന്നെയോർക്കാൻ ശ്രമിക്കരുത്...!

വൃണപ്പെട്ട ഭൂതകാലത്തിന്റെ ഓർമ്മപ്പെടുത്തലുകളില്ലാതെ,
അപരിചിതത്വത്തിന്റെ സ്വാതന്ത്യത്തിൽ,
ഞാൻ വീണ്ടും നിന്നെ പ്രണയിച്ചിടട്ടെ...!

-


16 JUL 2022 AT 14:01

എല്ലാം നഷ്ടപ്പെടും
എന്നുറപ്പായൽ പിന്നെ
ഒന്നും നഷ്ടപ്പെടാനില്ലാത്തവന്റെ
ധൈര്യമാണ്...!

-


15 JUL 2022 AT 23:13

പടിവാതിൽക്കൽ നിൽക്കുന്ന
മരണത്തെക്കാൾ,
പടികടന്നുപോയ
നിന്റെ ഓർമ്മകളെയാണ്
ഞാനിന്നേറെ ഭയക്കുന്നത്...!

-


Fetching Aloshy ✍️ Quotes