sharafdhin   (Sharaf alamkode)
320 Followers · 284 Following

read more
Joined 15 January 2020


read more
Joined 15 January 2020
30 SEP AT 12:24

വഴി കാട്ടേണ്ടവർ വഴിയിൽ
ചവറെറിയും കാലം ..
അതിൽ കിടന്ന് ചൊറിയുമീ
ലോകം ..

-


30 SEP AT 11:55

സ്വയം കവിയെന്ന് വിശേഷിപ്പിക്കും
മുൻപേ ശുദ്ധി വരുത്തുക നിൻ
കളങ്ക ഹൃദയം ..
ഇല്ലെങ്കിൽ നീയെത്ര പ്രാസമൊപ്പിച്ചാലും
കവിതയോട് നീതി പുലർത്താത്ത
ചെറുകവിയാകുമീയുലകിൽ ..

-


30 SEP AT 0:08

ജന്മദിനാശംസകൾ ഫസി മോളെ ...
ഇനിയും ഒരുപാടു കാലം സന്തോഷത്തോടെ
ജീവിക്കാൻ കഴിയട്ടെ ...
മനോഹങ്ങളായ എഴുത്തുകൾ ഇനിയും നിന്നിൽ
നിന്ന് വിരിയട്ടെ എന്നാശംസിക്കുന്നു .

-


29 SEP AT 13:08

ഇനിയും കാറ്റ് കൊണ്ട് നടക്കണം ..
കൈവിട്ടു പോയ
കാലത്തിന്റെ
ഇടനാഴികളിലൂടെ ..
കൈവിരലുകൾക്കിടയിൽ
കത്തുന്ന സിഗരറ്റും
കറുത്ത കട്ടൻ ചായയുമായി
കോലായിലെ
ഇളക്കം തട്ടാത്ത
ചാരുകസേരയിലിരിക്കണം
അല്പ സമയം .
കയ്യാലപ്പുറത്തിരിക്കുന്ന
ചൂല് കൊണ്ട് മാറാല
പിടിച്ച ഓർമ്മകളുടെ
മച്ചിൻ പുറങ്ങൾ തൂക്കണം ..
ഒതുക്കിലിരിക്കുന്ന കരുവാളിച്ച
കിണ്ടിയിൽ മഴ നിറച്ച വെള്ളം
കൊണ്ട് മനസ്സൊന്നു
കഴുകണം ..
ഇനിയും തെളിയാതെ പോയ
ഓർമ്മകൾ
ബാക്കിയുണ്ടോ എന്ന് ഉരച്ചു
നോക്കാൻ ...

-


22 SEP AT 19:45

....

-


22 SEP AT 4:24

....



-


14 SEP AT 16:45

......

-


3 SEP AT 16:27

പൈൻ മരങ്ങൾക്കിടയിലെ
മഞ്ഞ വെളിച്ചം..

-


2 SEP AT 16:06

പ്രണയിച്ചങ്ങനെ പാറി
നടക്കുന്നവർ..
പ്രകൃതിയെ പ്രാണനോളം
പ്രണയിക്കുന്നവർ..

-


1 SEP AT 18:05

ജനനത്തിന്റെയും
മരണത്തിന്റെയും ഇടക്കോടുന്ന
ആനവണ്ടിയാണ് ജീവിതം
എന്ന് തോന്നാറുണ്ട്..
ചിലർ പാഞ്ഞു വന്നു കയറും
പറയാതെ ഇറങ്ങിപ്പോകും..
ചിലർ ഇറങ്ങുന്നിടത്ത് മറ്റു ചിലർ
കയറും.. എല്ലാവരും അവരുടെ
ലക്ഷ്യങ്ങളിലേക്കുള്ള
യാത്രയിലാണ്.
അതിനിടക്ക് കാണാം..
നിറമുള്ളതും
മങ്ങിയതുമായുള്ള കുറെ
കാഴ്ചകൾ..
ജീവിതം അവയൊക്കെ
പിന്നിലാക്കി മരണമെന്ന
അവസാന
സ്റ്റോപ്പിലേക്ക് കുതിക്കും..

-


Fetching sharafdhin Quotes