19 JUN 2018 AT 15:30

കാറ്റ് കടലിൻ കാതിൽ
കള്ളകഥകൾ കെട്ടഴിച്ചു,
കടലതു കേട്ടു കുതിച്ചതോ കരയിലേക്ക്..
കോമരമായി കലിതുള്ളി കടൽ
കരയുടെ കവിളിൽ കണ്ണീർച്ചാലു കീറി.

കണ്ഠമിടറി കരഞ്ഞു കര
കടലിന് കാരുണ്യമില്ലാത്ത കാര്യമോർത്ത്.
കണ്ണിറുക്കി കുലുങ്ങിച്ചിരിച്ചു കാറ്റപ്പോൾ
കടലിനും കരയ്ക്കും കുറുകെ
കടന്നുപോയി..

- ᴀ ᴍᴀɴ ᴡɪᴛʜ ᴍɪʟʟɪᴏɴ ʜᴇᴀʀᴛs™