Paperboat   (Paperboat)
309 Followers · 273 Following

read more
Joined 5 January 2018


read more
Joined 5 January 2018
5 DEC 2019 AT 17:42

എന്റെ പ്രണയക്കാടുകളിൽ
നീയെന്നും പൂത്തിരുന്നു.
സുഗന്ധം പൊഴിക്കാതെ
വശീകരിക്കാനറിയാതെ
തലകുനിച്ചുനിന്നുനീ
ഭ്രാന്തൻ സ്വപ്നങ്ങൾ
നെയ്തിരുന്നു.

-


4 DEC 2019 AT 18:52

ഹിജഡ

"നാണമില്ലാത്തവൾ ഉടുതുണി
പൊക്കികാണിച്ചിരിക്കുന്നു"

"അതെ നിങ്ങൾക്കില്ലാത്തതൊന്നുമല്ല
എനിക്കുള്ളതെന്നു
ബോധ്യപെടുത്തിയതാണ്.

-


4 DEC 2019 AT 18:48

ഹിജഡ

എന്നെ കാണുന്ന കണ്ണുകളിൽ വെറുപ്പ്‌
എന്റെ സാമീപ്യമോ അറപ്പ്.

ഞാനെന്നെ മണത്തുനോക്കി
ഇല്ല ചീഞ്ഞശവഗന്ധമില്ല.

ഒരുപക്ഷേ ഇവരുടെ കണ്ണും മൂക്കും
ചത്തു ചീഞ്ഞവയാകണം.

-


3 DEC 2019 AT 22:20

പ്രണയം ഉഴവുചാലീലുപേക്ഷിച്ച
വാഗ്ദേവത.
വളമേൽക്കാതെ വെയിലേൽക്കാതെ
എന്നിലെ ഇരുട്ടിൽ വളർന്നവൾ.
എന്റെ അക്ഷരങ്ങൾക്കൂർജ്ജവും
വാക്കുകൾക്കാഴവും നൽകിയവൾ.
നിന്റെ അകാല മരണം
ഇന്നെന്നെ തളർത്തുന്നു, തലപെരുക്കുന്നു.
അവിടെ ഒരന്തിചർച്ചയ്ക്ക് തിരികൊളുത്തുന്നു.
ഒടുക്കിയതോ സ്വയം ഒടുങ്ങിയതോയെന്ന്
ഒന്നറിയണം.

-


19 NOV 2019 AT 21:32

ഇവൻ പുരുഷൻ

അടഞ്ഞ കണ്ണുനീർഗ്രന്ഥികളിൽ
പൗരുഷം സൂക്ഷിച്ചവൻ
പേറ്റുനോവിനെക്കാളേറെ വേദനിച്ചാലും
പത്തു മാസത്തിന്റെ കണക്കു
പറയാനില്ലാത്തവൻ
ഒഴുക്കിയ വിയർപ്പിലും ഒഴുക്കാത്ത
കണ്ണീരിലും സ്നേഹമൊളിപ്പിച്ചവൻ

ഇവൻ പുരുഷൻ
അച്ഛനായും ഭർത്താവായും മകനായും
സഹോദരനായും നിറഞ്ഞാടിയിട്ടും
സ്ത്രീക്കുമുന്നിലെന്നും
ക്രൂരനും ശക്തനുമായ
വേട്ടക്കാരനായവൻ.

ഇന്ന് അവന്റെ ദിനം
ആരവങ്ങളില്ലാത്ത
ആഘോഷങ്ങളില്ലാത്ത ദിനം.

-


18 NOV 2019 AT 22:28

നീയെന്റെ ശ്രാദ്ധമുണ്ണാൻ വരണം
ആരും കൈകൊട്ടിവിളിച്ചില്ലെങ്കിലും
ഒന്നുവന്ന്, ഉണ്ടെന്നുവരുത്തണം
ആരെയും ബോധ്യപ്പെടുത്താനല്ല
എനിക്കുവേണ്ടിമാത്രം,
നിന്റെ സംതൃപ്തിയിലായിരുന്നല്ലോ
എന്നുമെന്റെ ശാന്തി.

-


18 NOV 2019 AT 22:25

തേഞ്ഞുതീരുന്നുണ്ട്
രണ്ട് ജീവിതങ്ങൾ.

നേട്ടങ്ങളില്ലാത്ത
നഷ്ടപെടുത്തലുകൾ.

-


17 NOV 2019 AT 23:22

തുറന്നുപോലുംനോക്കാത്ത
പുസ്തകത്തിന്.
നിരൂപണമെഴുതുന്നുണ്ട് ചിലർ.

അക്ഷരതെറ്റുകളും
വ്യാകരണപിശകുകളുംവരെയവർ
കണ്ടെത്തിയിരിക്കുന്നു

-


17 NOV 2019 AT 23:20

എന്നിലേക്ക് തുറക്കുന്ന ജാലകങ്ങളില്ല.

ഇരുളടഞ്ഞ ഉള്ളറകളിൽ

നീ തിരയുന്ന നിധിയുമില്ല.

ഇതൊരു തടവറമാത്രമാണ്

മോചനം കൊതിക്കുന്ന

ഒരാത്മാവിന്റെ

ഇരുളടഞ്ഞ തടവറ.

-


11 NOV 2019 AT 20:23

ആ ചതുപ്പിലേക്ക് നിനക്കെടുത്തു ചാടാം
അല്ലെങ്കിലറിയാതെ കാലിടറി വീഴാം
രണ്ടായാലും വിധി ഒന്നുതന്നെ,

ആ ജലത്തിലാദ്യമായ് നിന്റെ പാദം നനയുമ്പോൾ,
കുളിരിനാൽ നിനക്കുചുറ്റും
മഞ്ഞുപെയ്തേക്കാം.

പാതി മുങ്ങുമ്പോൾ,
വീര്യമേറിയവീഞ്ഞുപ്പോലെ,
ഇനിയുമേറെ ആഴങ്ങളിൽ നീ നീന്താൻ
കൊതിച്ചേക്കാം

എന്നാൽ കഴുത്തോളമെത്തുമ്പോൾ
ശ്വാസംമുട്ടിതുടങ്ങുമ്പോൾ
നിയറിയും
തിരിച്ചുകയറാനാകാത്ത വലിച്ചുതാഴ്ത്തുന്ന
പ്രണയചുഴിയുടെ ശക്തി.

Nb: ഒറ്റയാൾ പ്രണയം

-


Fetching Paperboat Quotes