19 NOV 2017 AT 21:02

സമയത്തെ കവച്ചു വെച്ചൊരു യാത്ര
പോകാനായാൽ ഒന്ന് കൂടി  പോകുക
പഴയ ആ വഴികളിൽ കൂടിയായിരിക്കും..

മഞ്ചാടികുരുകൾ പോലെ ആ വഴികളിൽ വെച്ചു
എനിക്ക് നഷ്ടമായ ചില ആൾക്കാരെ ഒന്ന് കൂടി
കാണണം,സംസാരിക്കണം,ചിരിക്കണം,കൂടെ
നടക്കണം..അവസാനം പഴയതിൽ നിന്നും
വിത്യസ്തമായി ശരിയായ രീതിയിൽ മനസ്
നിറഞ്ഞു കൊണ്ട് അന്നവരോട് പറയാൻ മറന്ന 
"Good Bye" പറഞ്ഞു ചിരിയോടെ ഒന്ന് കൂടി
പിരിയണം.. പക്ഷെ പിരിയുന്നതിനു മുന്പ്  ,
ഹൃദയത്തിന്റെ ഒരു പ്രത്യേക കോണിൽ ആ
ഓർമകളെ ഇനി ഒരിക്കലും നഷ്ടമാകാത്ത
രീതിയിൽ താഴിട്ട് പൂട്ടുകയും വേണം...

- Rehla_