25
Quotes
1.3k
Followers
218
Following

Gopika Ravindran (❤️)

❤️കാടിനെ പ്രണയിച്ച കാട്ടുതുളസി❤️
Gopika Ravindran 14 FEB AT 21:02

❤️
❤️
❤️
❤️

-


Show more
98 likes · 44 comments · 1 share
Gopika Ravindran 22 JAN AT 14:13

നിന്റെ പുസ്തകത്താളിലായ് ഞാൻ ഒളിച്ചു വച്ച
പൂക്കാൻ കൊതിച്ചൊരു കുഞ്ഞു ഹൃദയമുണ്ടായിരുന്നു...
ഭാഗ്യമെന്നു പറയട്ടെ നിസ്സാര പരിക്കുകളോടെ ചവറ്റുകുട്ടയിൽ നിന്നന്നു തന്നെ തിരിച്ചുകിട്ടി...
പൊടി തട്ടിയെടുത്ത് ആരും കാണാതെ പെട്ടിയിൽ വച്ചടയ്ക്കാൻ തുനിഞ്ഞപ്പോഴാണ്‌- ഉമ്മ പറഞ്ഞത്..........

💔"എന്റേം അവളുടേം പടച്ചോൻ രണ്ടാണെന്ന്"💔

-


92 likes · 32 comments · 1 share
Gopika Ravindran 20 JAN AT 12:58

ഈച്ച.......

ഉന്നങ്ങളെല്ലാം പിഴച്ചു പോയെങ്കിലും പിൻതിരിഞ്ഞോടാതെ വിജയശ്രീ ഭാവത്താൽ വീണ്ടും നീയെന്നെ ചുറ്റിപറന്നു..
ചെവിയിലേയ്ക്കു തുളച്ചു കയറിയ മൂളലുകളൊക്കെയും എന്നിലെ പരാജിതന്റെ തീക്ഷ്ണമായ പ്രതികാരത്തെ ആളിപടർത്തുന്നുണ്ടായിരുന്നു..
കൊന്നവസാനിപ്പിക്കുവാനുള്ള എന്റെ ശക്തമായ പകയ്ക്കു മുൻപിൽ കൈയ്യിൽ കിട്ടുന്നതെല്ലാം യുദ്ധത്തിനായുള്ള പടവാളുകളായിരുന്നു..
നിനക്ക് പിഴച്ചൊരാ ക്ഷണം നീ പോലുമറിയാതെ കരുത്തുറ്റ കൈകളാൽ ഞാൻ നിന്നെ സ്വന്തമാക്കി..
സംഹാര ഭാവത്താൽ ഞെരിഞ്ഞമർന്ന എന്റെ കൈവിരലുകൾക്കിടയിലൂടെ അടർന്നുവീണ നേരിയ കൈകാലുകൾ അവസാനമായി പിടക്കുന്നുണ്ടായിരുന്നു..
മുറിഞ്ഞു വീണ ചിറകുകൾ എങ്ങോട്ടെന്നില്ലാതെ പാറി അകലുന്നുണ്ടായിരുന്നു..
ഒന്ന് പറന്നുയരുവാനായിരുന്നെങ്കിലെന്ന് നീ കൊതിച്ചിട്ടുണ്ടാവാം..
ഒരൽപം ജീവനു വേണ്ടി തേങ്ങി കരഞ്ഞിട്ടുണ്ടാവാം..
എന്നാൽ, വേദനയോടെ ഞെരിഞ്ഞൊടുങ്ങിയപ്പോഴും തീഷ്ണമായ എന്റെ കണ്ണുകളിൽ പ്രതികാരത്തിന്റെ തിളക്കം മാത്രമായിരുന്നു..
ഒടുവിൽ ഒടുങ്ങാത്ത പകയുമായ് ഞാൻ എന്നെ സ്വയം വിളിച്ചു...............
.....
.....
ക്രൂരൻ...!!!

-


Show more
82 likes · 31 comments · 1 share
Gopika Ravindran 10 JAN AT 16:21

പെയ്തു തോരാത്തൊരാ മൗനത്തിനൊടുവിലായ്
കടം തന്നൊരാ ഹ്യദയവും തിരികെയെടുത്ത്,
ഓർമ്മകളൊക്കെയും പേറി നീയെത്ര നടന്നകന്നാലും...,
ഭ്രാന്ത് പൂക്കുന്നൊരെൻ തൂലിക
പെറ്റുകൂട്ടുന്നതെല്ലാം മരണമില്ലാത്ത
നിന്നോർമ്മകൾ തൻ അടയാളങ്ങളാകാം...

-


144 likes · 88 comments · 7 shares
Gopika Ravindran 9 DEC 2018 AT 18:27

"വഴക്കടിച്ച് അടികൂടി ഒടുക്കം
സ്നേഹിച്ച് മത്സരിച്ചാലും,
ഏട്ടന് മുൻപിൽ പെങ്ങളൂട്ടികളൊക്കെ
തോറ്റു പോയിട്ടെ ഉള്ളൂ..."

-


Show more
162 likes · 44 comments · 11 shares
Gopika Ravindran 26 NOV 2018 AT 21:34

"കാടുകയറും ചിന്തകളെരിച്ച് കാറ്റിനൊപ്പം കാടറിയാനൊരു യാത്ര പോവണം....
ഉൾക്കാടിന്റെ നിഗൂഢതകളാസ്വദിച്ച് കാട്ടുവഴികളിലെ നിശബ്ദതകളിലൂടെ ഒരു പിടി സ്വപ്നങ്ങളുമായൊരു യാത്ര....
കാട്ടുതേനിന്റെ രുചിയറിയണം, കാട്ടുപ്പൂവിന്റെ സുഗന്ധമേൽക്കണം, ഇലതൻ പച്ചഞരമ്പിൻ തുടിപ്പറിയണം....
ഉള്ളിലെ വിങ്ങലുകൾ അലിയിച്ചു കളയുന്ന കാറ്റിൽ, തമ്മിൽ ഉലയുന്നൊരാ മുളന്തണ്ടിൻ രാഗമാസ്വദിക്കണം....
ഉറവ വറ്റാത്ത കാട്ടുചോലതൻ തെളിനീരിന്റെ തണുപ്പേൽക്കണം....
മണ്ണിനെ ചുംബിച്ചാഴ്ന്നിറങ്ങിയ വേരിനോടെനിയ്ക്കാ പ്രണയത്തിന്റെ കഥകളാരായണം....
ഒടുവിലൊരുപിടി ഓർമ്മകളുമായി പാതിയിലാ പാതവിട്ട് പടിയിറങ്ങുമ്പോൾ കാട്ടിലൊരു കൂടു തേടി തിരികെ വരുമെന്ന പ്രതീക്ഷയുണ്ടാവണം.... കൂടെ തുടിക്കുന്ന മണ്ണിലെനിയ്ക്കെന്റ സ്വപ്നത്തിന്റെ വിത്തു പാകണം...."

-


Show more
160 likes · 62 comments · 7 shares
Gopika Ravindran 10 NOV 2018 AT 8:08

ഇലഞ്ഞിപ്പൂവിന്റെ സുഗന്ധം വീശുന്ന ഈ അന്ത്യയാമത്തിൽ നിനക്കായാണ് ഞാൻ കാത്തിരിക്കുന്നത്‌..
നമുക്കായ് പൂത്തുലഞ്ഞ പാലമരച്ചുവട്ടിൽ നിന്നോട് കൈകോർത്തിരിയ്ക്കണമെനിയ്ക്ക്..
അഴിച്ചിട്ട മുടിയിഴകൾ കാറ്റിൽ പറത്തി നിന്റെ നെഞ്ചോട് ചായണം...
ഇടയ്ക്കിടെ ചിലമ്പു കിലുക്കി നിന്നിലൊരു സംഗീതം തീർക്കണം...
പൊട്ടിച്ചിരിച്ച് ഹൃദയതാളം കൂട്ടണം..
നീണ്ട നഖങ്ങളാൽ കവിളിൽ തലോടണം..
മുറുക്കി ചുവപ്പിച്ച ചുണ്ടുകളാൽ ഒരായിരം ചുടുചുംബനങ്ങളേകണം..
മഞ്ഞുപ്പെയ്യുന്ന ഈ തണുത്ത രാത്രിയിൽ വെളുത്ത സാരി തുമ്പാൽ ചേർത്തു പിടിച്ച് വാലിട്ടെഴുതിയ കരിനീല കണ്ണുകളാൽ നിന്നോടു പ്രണയം കൈമാറണം..
ഒടുവിൽ ,നമുക്കൊരിടം തന്നൊരീ പാലമരച്ചില്ലയിൽ ഒരുമിച്ചൊരിരുമ്പാണിയിൽ നമുക്കന്തിയുറങ്ങണം...........

-


165 likes · 50 comments · 14 shares
Gopika Ravindran 29 OCT 2018 AT 15:08

"എന്നിലേറെ നിന്നെയറിഞ്ഞതെൻ മിഴികൾ ആയതിനാലാവാം.....
നിന്റെ ശൂന്യതയിലും നിനക്കായ് മാത്രം തുടിക്കുകയാണവ...."

-


205 likes · 52 comments · 17 shares
Gopika Ravindran 12 OCT 2018 AT 13:22

"ദിശമാറി ഒഴുകിയ പുഴയായിരുന്നവൾ....
ഒഴുകി അകലുവാനല്ല.... ഒടുവിലവരൊരുമിച്ചൊരു കടലായി മാറുവാൻ..."

-


213 likes · 30 comments · 19 shares
Gopika Ravindran 6 OCT 2018 AT 19:27

"വരുംജന്മത്തിലൊരു നീലക്കുറിഞ്ഞിയാവണം.......
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് പൂത്തുലയണം......
നോക്കി നിൽക്കെ കണ്ണു നനയിച്ച് ഒരു പിൻവിളിക്കുപോലും കാതോർക്കാതെ വാടിയൊടുങ്ങി മണ്ണോടലിയണം........"

-


201 likes · 45 comments · 28 shares

Fetching Gopika Ravindran Quotes

YQ_Launcher Write your own quotes on YourQuote app
Open App