*പ്രകൃതി*
എന്തു ഭംഗി നിന്നെ കാണാൻ
എന്നുമെൻ മനതാരിൽ
നീ ഒരു സ്വർഗ്ഗ സുന്ദരി
നിന്നിലെ താളവും ലയവും
അനുഭൂതി പകരുമീ
അംഗലാവണ്യവും,
നിൻ മാറിടത്തില്ലെ ചൂടേറ്റ്
നീ ചുരത്തിയ അമൃത് സേവിവിച്ചു
എത്ര ജീവൻകണികൾ.....
വാനിൽ ഏറി പറക്കും ചെമ്പരന്തും
തലയുർത്തി ചിരിച്ചു നില്കും ചെമ്പരത്തിയും
അണ്ണനും വണ്ണാനും കിളിവാലൻ പക്ഷിയും
പച്ചകിളികളും പച്ച തത്തയും
പച്ച പുൽമേട്ടിൽ ഉല്ലസിക്കും
പശു കിടാങ്ങളും അരുമയായ ആട്ടിൻ കിടാങ്ങളും
താത്താൻ മുള്ളിനോട് കിന്നാരം കൂടാൻ
നോക്കും പൂച്ചകുട്ടിയും
ആത്മ സുഹൃത്തുക്കളെ പോലെ കിന്നാരം
ചൊല്ലും നായയും, പൂച്ചയും, ആടും, പശുവും
സ്വര്ണവര്ണത്തിൽ പ്രഭ ചൊരിഞ്ഞ നെൽക്കതിരുകൾ
മന്ദമാരുതൻ തഴുകി കവിത
മൊഴിയുന്ന കാവൽ കല്പവൃക്ഷങ്ങളും
തുളിച്ചാടി, കിന്നാരം ചൊല്ലി നടന്നിടുന്നു
നിൻ പ്രിയ മക്കളേവരും.
എൻ പ്രിയ പ്രകൃതിയെ നീ എത്ര സുന്ദരി- DineshMungath
18 JUN 2019 AT 21:10